»   » ആഷിഖ് വിളിയ്ക്കുന്നു ഡാ തടിയാ....

ആഷിഖ് വിളിയ്ക്കുന്നു ഡാ തടിയാ....

Posted By:
Subscribe to Filmibeat Malayalam
Aashi Abu
ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ടുകള്‍ സമ്മാനിച്ച സാള്‍ട്ട് ആന്റ് പെപ്പറിനും പെണ്ണിന്റെ തന്റേടം കാട്ടിത്തന്ന 22 എഫ്‌കെയ്ക്കും ശേഷം ആഷിഖ് അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക്. പുതുമുഖങ്ങളെ അണിനിരത്തി ഡാ തടിയാ എന്നൊരു ചിത്രമാണ് ആഷിക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പതിവുപോലെ ഫേസ്ബുക്കിലൂടെയാണ് ആഷിക് തന്റെ പുതിയ പ്രൊജക്ടിന്റെ കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.

ഓപ്പണ്‍ മൗത്ത് സിനിമാസ് (ഒപിഎം)എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ആഷിക്് തന്നെയാണ് ഡാ തടിയാ നിര്‍മിയ്ക്കുന്നത്. ഒപിഎംന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് 'ഡാ തടിയാ'ഡിജെ ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.

ആഷിക്ക് ക്യാമ്പിലെ അംഗങ്ങളായ ശ്യാം പുഷ്‌കര്‍, അഭിലാഷ് കുമാര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തടിയന്റെയും കഥയെഴുതുന്നത്. ആദ്യചിത്രമായ ഡാഡി കൂളിന്റെ തിരക്കഥ ആഷിക്കിന്റേത് തന്നെയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥ തയാറാക്കാന്‍ ശ്യാം പുഷ്‌ക്കരനും ദിലീഷും ആഷിക് ക്യാമ്പിലെത്തി. ഏറ്റവുമൊടുവില്‍ 22 എഫ്‌കെയ്ക്ക് കഥയൊരുക്കിയത് ശ്യാമും അഭിലാഷും ചേര്‍ന്നായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്.ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

മലയാളത്തിലെ നവധാര സിനിമകളൊരുക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്ന ആഷിക് അബുവിന്റെ പുതിയ സിനിമയും ചലച്ചിത്രപ്രേമികള്‍ക്ക് വിരുന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Ashiq Abu, is gearing up for his fourth flick after the chart topper 22 FEMALE KOTTAYAM. The film named as "DA THADIYA" will be produced by his ownproduction house OPM [Open Mouth Cinemas]

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam