»   » കൊല എങ്ങനെ? കണ്ടെത്തിയാല്‍ 1ലക്ഷം

കൊല എങ്ങനെ? കണ്ടെത്തിയാല്‍ 1ലക്ഷം

Posted By:
Subscribe to Filmibeat Malayalam

കുറ്റാന്വേഷണ സിനിമകള്‍ക്ക് മലയാളത്തില്‍ പഞ്ഞമില്ല, സസ്‌പെന്‍സും ആക്ഷനുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ സിനിമകള്‍ മുമ്പിവിടെയുണ്ടായിട്ടുണ്ട്. അതില്‍ പലതും വമ്പന്‍ വിജയങ്ങളുമായിട്ടുണ്ട്. എന്നാല്‍ പഴയ ശൈലിയില്‍ നിന്നും വേറിട്ട് പ്രേക്ഷകര്‍ക്ക് വെല്ലുവിളിയും രസകരവുമായേക്കാവുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

നവാഗതനായ ഉമ്മര്‍ അബൂബക്കര്‍ തിരക്കഥയെ ഴുതി സംവിധാനം ചെയ്യുന്ന ബ്ലൂ ട്രൂത്ത് എന്ന ചിത്രമാണ് വേറിട്ട പരീക്ഷണവുമായി വരുന്നത്്.

ഈ സിനിമയില്‍ ഒരു കൊലപാതക രംഗമുണ്ട്. ബ്ലൂട്രൂത്ത് എന്ന ഈ സിനിമയുടെ റിലീസിങിനു മുമ്പ് ഈ കൊലപാതകരംഗം അടങ്ങിയിട്ടുള്ള ഒരു രംഗം പ്രധാന നഗരത്തിലെ തിയേറ്ററില്‍ ഒരു ദിവസം പ്രേക്ഷകരെ പത്തു തവണ കാണിക്കും. ആ രംഗത്തില്‍ കണ്ട കൊലപാതകം എങ്ങനെ നടത്തിയിട്ടുള്ളതാണെന്ന് ആദ്യം കണ്ടു പിടിക്കുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിയ്ക്കും.

ഡി സെവന്‍ മീഡിയായുടെ ബാനറില്‍ ഷാജി നിര്‍മിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ സസ്‌പെന്‍സ് ചിത്രത്തില്‍ കുല്‍ദ്വീപ്, നിയാസ്, പുതുമുഖ നായിക ഗ്രീഷ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം, മലയാള ത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -വിനോദ് പറവൂര്‍. ബ്ലൂട്രൂത്തിന്റെ ലൊക്കേഷന്‍ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam