»   » പവനായി ശവമാകാതെ തിരിച്ചുവരുന്നു

പവനായി ശവമാകാതെ തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Captain Raju
മദ്രാസ് പട്ടണത്തെ കിടുകിടാ വിറപ്പിച്ച അനന്തന്‍ നമ്പ്യാരെന്ന അധോലോകനായകന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത പവനായിയെ ഓര്‍മ്മയില്ലേ? ലുക്ക് മിസ്റ്റര്‍, ഐ ആം നോട്ട് എ അലവലാതി. ഐ ആം പവനായി. എ റിയല്‍ പ്രൊഫഷണല്‍- മലപ്പുറം കത്തി മുതല്‍ അള്‍ട്ര മോഡേണ്‍ മെഷീന്‍ ഗണ്‍ വരെ ആയുധശേഖരത്തിലുള്ള പവനായിയെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല.

തമിഴ്‌നാട് സിഐഡികളായ ദാസനും വിജയനും അതിസാഹസികമായി കൊലപ്പെടുത്തിയപ്പോള്‍ പവനായി ശവമായെന്നൊരു ശൈലി പോലും മലയാളത്തില്‍ രൂപം കൊണ്ടു. ദാസനും വിജയനും കാരണം മാനം പോയ ആ പാവം പ്രൊഫഷണല്‍ കില്ലറെ മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ രാജു.

'പവനായി 916' എന്നു പേരിട്ട ചിത്രത്തിന്റെ തിരക്കഥയെല്ലാം പൂര്‍ത്തിയായെന്ന് പറയുന്നത് ക്യാപ്റ്റന്‍ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കാന്‍ കഴിയുമെന്നാണ് നടന്റെ പ്രതീക്ഷ. ഒരു പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്റ്റന്‍ ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

എം ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനംചെയ്യുന്ന 'രണ്ടാമൂഴത്തില്‍ തനിയ്‌ക്കൊരു ഗംഭീര വേഷം ലഭിയ്ക്കുമെന്നൊരു ശുഭപ്രതീക്ഷയും ക്യാപ്റ്റനുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam