നേതാജിയെ അപമാനിച്ചു; ബച്ചന് നോട്ടീസ്

സോണി ടെലിവിഷനില്‍ ബച്ചന്‍ അവതരിപ്പിയ്ക്കുന്ന ജനപ്രിയക്വിസ് പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയുടെ പരസ്യത്തിനായി നേതാജിയുടെ പേരും അദ്ദേഹത്തിന്റെ വാക്കുകളും ഉപയോഗിച്ചുവെന്നാണ് പരാതി. മുകേഷ് ശര്‍മ്മയെന്നയാളാണ് മുംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
നിങ്ങളെനിയ്ക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാമെന്ന നേതാജിയുടെ പ്രശസ്ത വാചകം പരിപാടിയുടെ പ്രമോഷന് വേണ്ടി വ്യാപകമായി ഉപയോഗിച്ചുവെന്ന് സതീഷ് ശര്‍മ്മ നല്‍കിയ പരാതിയിലുണ്ട്.
ജൂലൈ 28നകം നോട്ടീസിന് മറുപടി നല്‍കാന്‍ ബച്ചനോടും സോണി ടെലിവിഷനോടും ജസ്റ്റിസുമാരായ മൊഹിത് ഷായും ജിഎസ് ഗോഡ്‌ബോലെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ വാര്‍ത്ത വിതരണ മന്ത്രാലയവും അഡ്വവര്‍ടൈസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സിലും പ്രതികരിയ്ക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടിരുന്നു.


Click it and Unblock the Notifications