ദീപനും പദ്മകുമാറും ഒന്നിയ്ക്കുന്നു

By Ajith Babu

Anoop Menon
അപൂര്‍വമായൊരു കൂട്ടായ്മക്ക് മലയാള ചലച്ചിത്രരംഗത്ത് വഴിയൊരുങ്ങുന്നു. കരിയറിലെ ആദ്യവിജയങ്ങളുമായി സംവിധാനരംഗത്ത് നിലയുറപ്പിയ്ക്കുന്ന ദീപനും പദ്മകുമാറും ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഒന്നിയ്ക്കുന്നത്.

പൃഥ്വിരാജിന്റെ പുതിയ മുഖത്തിലൂടെ അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റാക്കിയ ദീപനും മോഹന്‍ലാലിന്റെ ശിക്കാറിലൂടെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് സ്വന്തമാക്കിയ പദ്മകുമാറും ലണ്ടന്‍ ഡ്രീംസ് എന്ന് പേരിട്ടിരിയ്ക്കുന്ന പ്രൊജക്ടിന് വേണ്ടിയാണ് ഒന്നിയ്ക്കുന്നത്

പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു യൂത്ത്ഫുള്‍ സിനിമയാണ് ഇരുവരും ലക്ഷ്യമിടുന്നത്. മലര്‍വാടി ഫെയിം നിവിന്‍ പോളി, യക്ഷിയും ഞാനും നായിക മേഘ നായര്‍, അനൂപ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ക്ലാപ് ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഉണ്ണി ശിവപാലാണ് ചിത്രം നിര്‍മിയ്ക്കുന്നത്. വിനോദ് ഗുരുവായൂര്‍ തിരക്കഥയൊരുക്കുന്ന ചിതത്തിന്റെ ഷൂട്ടിങ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X