»   »  ഇക്കുറിയെങ്കിലും ദിലീപ് ഗോളടിയ്ക്കുമോ?

ഇക്കുറിയെങ്കിലും ദിലീപ് ഗോളടിയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Dileep
അഭിനയമികവിന് അംഗീകാരം ലഭിയ്ക്കുന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെ. ദിലീപിനും പുരസ്‌കാരങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ ഇതുവരെ നല്ല നടനുള്ള അവാര്‍ഡ് ദിലീപിനെ തേടിയെത്തിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് പ്രേക്ഷകരെ പോലെ തന്നെ ദിലീപിനും അറിയില്ല.

ചാന്തുപൊട്ടിലെ കഥാപാത്രത്തെ ഉജ്വലമാക്കുവാന്‍ വേണ്ടി ദിലീപ് കഠിനാധ്വാനം ചെയ്തു. എന്നാല്‍ അത് അവാര്‍ഡ് കമ്മറ്റിക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചു.

കുഞ്ഞിക്കൂനനില്‍ ഡബിള്‍ റോളില്‍ തിളങ്ങിയെങ്ങിലും അവഗണന മാത്രമാണ് ലഭിച്ചത്. കഥാവശേഷനിലെ പ്രകടനത്തിന് ശേഷം ദിലീപ് വളരെയധികം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ദിലീപ് തയ്യാറല്ല. വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു ഒരു അവാര്‍ഡിനായി.

എന്തായാലും അടുത്ത വര്‍ഷത്തെ നല്ല നടനുള്ള അവാര്‍ഡിന് ദിലീപിനേയും പരിഗണിയ്ക്കുമെന്നാണ് വാര്‍ത്ത. എന്തായാലും കഴിവിന് ഒരു അംഗീകാരം എന്ന ദിലീപിന്റെ സ്വപ്‌നം 2012ല്‍ സഫലീകരിയ്ക്കാനാവുമെന്ന് കരുതാം.

English summary
Actor Dileep missed awards though he performed well in Kunjikoonan, Chanthupottu. But he continue his attempts to perform well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X