ദിലീപും കാവ്യയും ഗുരുവായൂരില്‍

ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദിലീപ് വെണ്ണകൊണ്ട് തുലാഭാരം നടത്തി. 72 കിലോ വെണ്ണയുടെ വിലയായി 10080 രൂപ ദേവസ്വത്തിലടച്ചു. പുതിയ ചിത്രമായ മായാമോഹിനി തിയറ്ററുകളിലെത്തുന്നതിന് മുമ്പായാണ് ദിലീപ് ഗുരുവായൂര്‍ ദര്‍ശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ കാവ്യ മാധവന്‍ സോപാനത്തില്‍ കദളിക്കുല സമര്‍പ്പിച്ചു. രാമുകാര്യാട്ട് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കാവ്യ ഗുരുവായൂരിലെത്തിയത്. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് കാവ്യ മടങ്ങിയത്.
dileep kavya madhavan guruvayoor temple mayamohini ദിലീപ് ഗുരുവായൂര്‍ ക്ഷേത്രം കാവ്യ മാധവന്‍ മായാമോഹിനി


Click it and Unblock the Notifications