»   » ആനക്കാരന്‍ അവറാച്ചനായി ദിലീപ്

ആനക്കാരന്‍ അവറാച്ചനായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
നടന്‍ ജയറാമായിരുന്നു മലയാള ചലച്ചിത്രത്തിലെ ആനക്കഥകളുടെ ആശാന്‍, എന്നാല്‍ ഇപ്പോള്‍ ദിലീപാണ് ആനയുമായി കൂട്ടുകൂടുന്നത്. അതേ ദിലീപ് ആദ്യമായി ഒരു ആനക്കാരനായി അഭിനയിക്കുന്നു.

മൈ നെയിം ഈസ് അവറാച്ചന്‍ എന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ആനക്കാരനായി വേഷമിടുന്നത്. ദിലീപിന്റെ ആനയ്ക്കും പ്രധാ‌ന്യമുള്ള വേഷമാണ് ചിത്രത്തില്‍.

സിബി കെ തോമസ്- ഉദയ്കൃഷ്ണ കൂട്ടുകെട്ടിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ജോസ് തോമസ് ചിത്രം സംവിധാനം ചെയ്യും. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്നതായിരിക്കും ചിത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

പി സുകുമാരന്‍, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് കളര്‍ ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2011ലെ ഓണത്തിനായിരിക്കും അവറാച്ചന്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് അറിയുന്നത്. ചിത്രത്തിലെ മറ്റ് നടീനടന്മാരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam