»   » ചതുരംഗക്കളത്തില്‍ ഗ്രാന്റ് മാസ്റ്റര്‍

ചതുരംഗക്കളത്തില്‍ ഗ്രാന്റ് മാസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam
Grand Master
സൂപ്പര്‍ഹിറ്റ് ചിത്രമായ മാടമ്പിയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിയ്ക്കുന്ന ഗ്രാന്റ് മാസ്റ്ററിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ബോളിവുഡിലെ മുന്‍നിര നിര്‍മാണ കമ്പനിയായ യുടിവി നിര്‍മിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്ദ്രശേഖരനെന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ലാലെത്തുന്നത്.

ജോലിയില്‍ ഒട്ടുംതാത്പര്യമില്ലാത്തയാളാണ് ചന്ദ്രശേഖരന്‍. പഴയൊരു ചെസ്സ് കളിക്കാരനാണ് ഈ പൊലീസ് ഓഫീസര്‍. ചതുരംഗക്കളത്തില്‍ കരുക്കള്‍ നീക്കി നേടിയ വിജയങ്ങള്‍ പക്ഷേ ജീവിതത്തില്‍ നേടാന്‍ ഇയാള്‍ക്ക് കഴിയുന്നില്ല.

വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഭാര്യയും മൂന്ന് വയസ്സുള്ള മകളും ഇദ്ദേഹത്തിനുണ്ട്. അങ്ങെനിയിരിക്കെ ചന്ദ്രശേഖറിന് ഓരു ഗോദയിലിറങ്ങേണ്ടതായി വരുന്നു. ഏതോ ഒരു ശക്തി അതിന് അയാളെ പ്രേരിപ്പിയ്ക്കുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം വികസിയ്ക്കുന്നത്.

കുടുംബപശ്ചാത്തലത്തില്‍ ഒരുക്കുന്ന ക്രൈംത്രില്ലറില്‍ യുവതാരം നരേനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സിദ്ദിഖ്, സായ്കുമാര്‍, ബാബു ആന്റണി, സമ്പത്ത്, ജഗതി പ്രിയാമണി, റോമ, സീത എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

English summary
The shooting of B. Unnikrishnan-Mohanlal teams Grandmaster to be produced by famous production company UTV will begin during this month. Director B. Unnikrishnan and Mohan are joining hands after superhit movie Madambi in this film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X