പ്രേം നസീറാവുന്നുവെന്ന പ്രചരണം തെറ്റ്: ദിലീപ്

ചിത്രത്തിലെ തന്റെ ഗെറ്റപ്പ് ചിലപ്പോള്‍ അറുപതുകളിലും എഴുപതുകളിലുമുള്ള മലയാള സിനിമാനടന്‍മാരെ അനുസ്മരിപ്പിക്കുന്നുണ്ടാവാം. സത്യന്‍, മധു, പ്രേം നസീര്‍ എന്നിവരെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍. വെള്ളരിപ്രാവില്‍ മുഹമ്മദ് ഷാജഹാന്‍ എന്ന നടനായാണ് താന്‍ വേഷമിടുന്നത്. ഷാജഹാനും പ്രേം നസീറും തമ്മില്‍ ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും ദിലീപ് പറഞ്ഞു.
1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു.
41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. ഇത്തരത്തിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥ മുന്നോട്ട് പോവുന്നത്.
ചിത്രത്തിന് വേണ്ടി ദിലീപ് മീശയെടുത്തിരുന്നു. പഴയകാല നടന്‍മാരെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പൊടി മീശക്കാരനായാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കാവ്യയാണ് ചിത്രത്തിലെ നായിക


Click it and Unblock the Notifications











