»   » ഇന്ത്യന്‍ റുപ്പി പൃഥ്വിയ്ക്ക് നിര്‍ണായകം

ഇന്ത്യന്‍ റുപ്പി പൃഥ്വിയ്ക്ക് നിര്‍ണായകം

Posted By:
Subscribe to Filmibeat Malayalam
Prithviraj
തനിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ പൃഥ്വിരാജ് ഒരുങ്ങുകയാണ്. മലയാളിയുടെ കണ്ണിനും കാതിനും വിരുന്നായ പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയാണ് പൃഥ്വിയ്ക്ക് ഇതിനുള്ള അവസരമൊരുക്കുന്നത്.

ഏറെ പ്രതീക്ഷകളോടെ ഓണച്ചിത്രമായെത്തിയ തേജാഭായി ആന്റ് ഫാമിലിയുടെ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യന്‍ റുപ്പിയിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവതാരം. ബോക്‌സ് ഓഫീസില്‍ തന്റെ താരമൂല്യത്തിന് ഇടിവ് തട്ടിയിട്ടില്ലെന്ന് തെളിയിക്കാനും ഇന്ത്യന്‍ റുപ്പിയുടെ വിജയം ബിഗ് സ്റ്റാറിന് അനിവാര്യമാണ്.

റിമ കല്ലിങ്കല്‍ നായികയാവുന്ന ഇന്ത്യന്‍ റുപ്പിയില്‍ വിലക്ക് മൂലം മാറ്റിനിര്‍ത്തപ്പെട്ടിരുന്ന നടന്‍ തിലകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. പൃഥ്വിയുടെ ആഗസ്റ്റ് സിനിമ വിതരണത്തിനെടുത്തിരിയ്ക്കു്‌നന ഇന്ത്യന്‍ റുപ്പി എഴുപതോളം കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുക.

മലയാള സിനിമയില്‍ തന്റേതായ വഴിവെട്ടിത്തെളിച്ച രഞ്ജിത്തിന്റെ പുതിയ ചിത്രത്തിനും ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജിന് പുതിയൊരു മുഖം സമ്മാനിയ്ക്കാന്‍ ഇന്ത്യന്‍ റുപ്പിയ്ക്ക് കഴിയുമെന്ന് വിശ്വസിയ്ക്കുന്നവര്‍ ഏറെയാണ്.

English summary
Indian Rupee is a very important film for Prithviraj as his last Onam release Teja Bhai & Family was a failure. Prithviraj requires a solo hit to establish that he is once again a saleable star at the box-office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam