»   » മോഹന്‍ലാല്‍ ചിത്രത്തിലേക്കുള്ള ക്ഷണം ജയറാം നിരസിച്ചു

മോഹന്‍ലാല്‍ ചിത്രത്തിലേക്കുള്ള ക്ഷണം ജയറാം നിരസിച്ചു

Subscribe to Filmibeat Malayalam
Jayaram
കരിയറിലെ നീണ്ട തകര്‍ച്ചകള്‍ക്ക്‌ ശേഷം ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്ന ജയറാം സംവിധായകന്‍ ബ്ലെസിയുടെ ക്ഷണം തട്ടിക്കളഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്ലെസി ചിത്രത്തിലേക്കുള്ള ക്ഷണമാണ്‌ ജയറാം നിരസിച്ചത്‌. നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം മോഹന്‍ലാലും ജയറാമും വീണ്ടും ഒന്നിയ്‌ക്കുന്നവെന്ന വാര്‍ത്തകള്‍ കൊണ്ട് തന്നെ ഷൂട്ടിംഗ്‌ തുടങ്ങും മുമ്പെ ഈ ബ്ലെസി ചിത്രം ഏറെ പ്രാധാന്യം നേടിയിരുന്നു.

ലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമായിരുന്നു ജയറാമിന് ചിത്രത്തിലുണ്ടായിരുന്നത്. ബ്ലെസി ചിത്രത്തോട്‌ ഏറെ താത്‌പര്യം ഉണ്ടായിരുന്നെങ്കിലും സത്യന്‍ സിനിമയുടെ ഷൂട്ടിംഗ്‌ അതേ സമയത്ത്‌ വന്നതാണ്‌ ക്ഷണം നിരസിയ്‌ക്കാന്‍ ജയറാമിനെ പ്രേരിപ്പിച്ചത്.

കേരളത്തിലെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ പ്രിയങ്കരനാക്കിയ സത്യനെ കൈവിടാന്‍ ജയറാം തയാറായില്ലെന്ന് ചുരുക്കം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam