»   » കേരള സ്‌ട്രൈക്കേഴ്‌സിന് അടിപൊളി സൈറ്റ്

കേരള സ്‌ട്രൈക്കേഴ്‌സിന് അടിപൊളി സൈറ്റ്

Posted By:
Subscribe to Filmibeat Malayalam
CCL Website
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഇന്‍ട്രാക്ടീവ് വെബ്‌സൈറ്റായ കേരളസ്‌ട്രൈക്കേഴ്‌സ് ഡോട്ട് ഇന്‍ ഓണ്‍ലൈനിലെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പഴയകാലനടനും നിര്‍മാതാവും സംവിധായകനുമായ ത്യാഗരാജനാണ് സൈറ്റ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. മോഹന്‍ലാല്‍, മുന്‍ നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി, ചെന്നൈ ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന പി എം ഷാജി എന്നിവരാണ് അമ്മയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സെലിബ്രിറ്റി ടീമിന്റെ സ്‌പോണ്‍സര്‍മാര്‍.

വെബ് സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് ടീമായ മെട്രോമാറ്റിനി ഡോട്ട്‌ കോമാണ്. മല്‍സരത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ സൈറ്റിലുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ കൂറ്റന്‍ വാള്‍പേപ്പറുകള്‍ ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം തന്നെ ഓരോ കളിക്കാരനെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീമിന്റെ ഔദ്യോഗികഗാനവും ആല്‍ബവും ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നടന്‍ പൃഥിരാജിനു നല്‍കി കൊണ്ട് പുറത്തിറക്കി. ഗാനവും ആല്‍ബവും സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാനാവും.

ടീമിന്റെ നായകന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്. ആദ്യ മല്‍സരം ജനുവരി 21ന് ബാംഗ്ലൂരില്‍ നടക്കും. ഇന്ദ്രജിത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിനീഷ് കൊടിയേരി എന്നിവര്‍ ടീമിലുണ്ട്.

English summary
The official website of the Kerala celebrity team, Kerala Strikers, was launched by veteran actor, producer and director, Thyagarajan at Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X