»   » ലൗ ഇന്‍ ബാങ്കോക്കിന്റെ പേര് മാറ്റാന്‍ സാധ്യത

ലൗ ഇന്‍ ബാങ്കോക്കിന്റെ പേര് മാറ്റാന്‍ സാധ്യത

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി-റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഒന്നിയ്‌ക്കുന്ന ലൗ ഇന്‍ ബാങ്കോക്കിന്റെ പേര്‌ വീണ്ടും മാറുന്നു.

ആദ്യം ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന പേരില്‍ ഷൂട്ടിംഗ്‌ തുടങ്ങിയ ചിത്രത്തിന്റെ പേര്‌ ഇടയ്‌ക്ക്‌ ലൗ ഇന്‍ ബാങ്കോക്ക്‌ എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ ബാങ്കോക്കിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സിംഗപ്പൂരിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചതാണ്‌ പേരു മാറ്റത്തിന്റെ പിന്നിലുള്ള പ്രധാന കാരണം.

ഇത്‌ കൂടാതെ ലൗ ഇന്‍ ബാങ്കോക്ക്‌ എന്ന പേരിനോടുള്ള‌ മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്റെ അതൃപ്‌തിയും ചിത്രത്തിന്റെ പേര്‌ മാറ്റാന്‍ അണിയറക്കാരെ പ്രേരിപ്പിയ്‌ക്കുന്നുണ്ട്‌. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിന്‌ ഇത്തരമൊരു പേര്‌ തീരെ ചേരില്ലെന്നാണ്‌ അവരുടെ പരാതി.

കോളിവുഡിലെ ഗ്ലാമര്‍ തരംഗമായ നവനീത്‌ കൗര്‍ നായികയാകുന്ന ചിത്രത്തില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നത്‌ പ്രധാനമായും സലീം കുമാറും ബിജു കുട്ടനുമാണ്‌.

ജനുവരി 23ന്‌ ചിത്രം പുതിയ പേരോട്‌ കൂടി ചിത്രം ‌ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ നിര്‍മാതാക്കളുടെ ശ്രമം. നേരത്തെ ദിലീപ്‌ ചിത്രത്തിനും സമാനമായ പേര്‌ പ്രശ്‌നം നേരിട്ടിരുന്നു. അഞ്ച്‌ തവണയാണ്‌ ദിലീപിന്റെ പുതിയ ചിത്രമായ ക്രേസി ഗോപാലയുടെ പേര്‌ മാറ്റിയത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam