»   » പാളിച്ചകള്‍ തിരിച്ചറിയാതെ മമ്മൂട്ടി

പാളിച്ചകള്‍ തിരിച്ചറിയാതെ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/05-mammootty-woes-continues-2-aid0032.html">Next »</a></li></ul>
Mammootty
തിരിച്ചടികളില്‍ നിന്നും അതിശക്തമായി തിരിച്ചുവന്ന ചരിത്രമാണ് എക്കാലത്തും മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. സിനിമയില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന ഘട്ടം പല തവണ അഭിമിഖീകരിച്ചെങ്കിലും അതിനെയെല്ലാം അതിജീവിയ്ക്കാന്‍ നടന് കഴിഞ്ഞു.

തനിയ്ക്ക് സംഭവിച്ച പാളിച്ചകള്‍ കൃത്യസമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ഇക്കാലമത്രയും സൂപ്പര്‍താരമെന്ന ലേബലില്‍ അറിയപ്പെടാന്‍ മമ്മൂട്ടിയെ സഹായിച്ചത്. എന്നാല്‍ ഇത്രയും കാലം പുലര്‍ത്തിവന്ന കരിയറിലെ ഈ ജാഗ്രത മമ്മൂട്ടിയ്ക്ക് നഷ്ടപ്പെടുന്നുവെന്ന് വേണം കരുതാന്‍. 2011ലെ മമ്മൂട്ടിയുടെ സിനിമകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

മകന്‍ ദുല്‍ഖറിന്റെ വിവാഹവും സിനിമയിലേക്കുള്ള വരവുമൊക്കെയായി മമ്മൂട്ടിയ്ക്ക് ഒരിയ്ക്കലും മറക്കാനാവാത്ത വര്‍ഷമായിരുന്നു 2011. എന്നാല്‍ താരത്തിന്റെ ആരാധകരും അദ്ദേഹമഭിനയിച്ച സിനിമകളുടെ നിര്‍മാതാക്കളും ഒരിയ്ക്കലും ഓര്‍ക്കാന്‍ ആഗ്രഹയ്ക്കാത്ത വര്‍ഷമാണ് കടന്നുപോയത്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ അഞ്ച് മമ്മൂട്ടി സിനിമകളാണ് നിരനിരയായി തകര്‍ന്നത്. തിയറ്ററുകളിലെത്തും മുമ്പെ ആവശ്യത്തിന് പബ്ലിസിറ്റി ലഭിച്ച സിനിമകളായിരുന്നു ഇവയെല്ലാം. വന്‍ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പ്രേക്ഷകര്‍ മാത്രം സിനിമകള്‍ കാണാനെത്തിയില്ല.

താരത്തിന്റെ സിനിമകളൊരുക്കിയവരൊന്നും ചില്ലറക്കാരായിരുന്നില്ല. ഷാജി കൈലാസ് മുതല്‍ ഷാഫി വരെയുള്ളവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. എന്നിട്ടും ഒരു ഹിറ്റ് സൃഷ്ടിയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചില്ല. ഇതിന്റെ കാരണമെന്തെന്ന് തിരിച്ചറിയാന്‍ നടനും സാധിച്ചില്ല.
അടുത്ത പേജില്‍
മോഹന്‍ലാലിന് പറ്റിയത് മമ്മൂട്ടിയ്ക്കും സംഭവിയ്ക്കുന്നു

<ul id="pagination-digg"><li class="next"><a href="/news/05-mammootty-woes-continues-2-aid0032.html">Next »</a></li></ul>

English summary
The year is turning to be a disastrous one for Megastar Mammootty, who had been trying to be in different films and with different young director,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X