മോഹന്‍ലാലിന് പറ്റിയത് മമ്മൂട്ടിയ്ക്കും

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/05-mammootty-woes-continues-1-aid0032.html">« Previous</a>

Mammootty
സുഹൃത്തുക്കളോ മുന്‍നിര സിനിമാക്കാരോ ഡേറ്റ് ചോദിച്ചെത്തുമ്പോള്‍ കഥയോ പ്രൊജക്ടിന്റെ സാധ്യതകളോ മനസ്സിലാക്കാതെ സമ്മതം മൂളുന്നതായിരുന്നു ലാലിന്റെ ഒരുകാലത്തെ ഏര്‍പ്പാട്. ഈ ശൈലി
ലാലിന് ഏല്‍പ്പിച്ച പരിക്കുകള്‍ ചെറുതൊന്നുമല്ല. ഇതിന്റെ പേരില്‍ നടന്‍ ഏറെ വിമര്‍ശിയ്ക്കപ്പെടുകയും ചെയ്തു. ഏതാണ്ട് ഇതേപാതയില്‍ തന്നെയാണ് മമ്മൂട്ടിയും ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന വേണമെങ്കില്‍ പറയാം.

എസ്എന്‍ സ്വാമി(ആഗസ്റ്റ് 15), സച്ചിസേതു (ഡബിള്‍സ്), ജെയിംസ് ആല്‍ബര്‍ട്ട് (വെനീസിലെ വ്യാപാരി), ബാബു ജനാര്‍ദ്ദനന്‍ (ബോംബെ മാര്‍ച്ച്-12) എന്നിങ്ങനെ മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തുകളുടെ മമ്മൂട്ടി സിനിമകളാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നടിഞ്ഞത്.

തിരക്കഥയുടെ ആഴവും പരപ്പും കഥാപാത്രത്തിന്റെ സാധ്യതകളും തിരിച്ചറിഞ്ഞാണ് മമ്മൂട്ടി ഇത്രയും കാലം സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. മലയാളത്തില്‍ ഏറ്റവുമധികം നവാഗതര്‍ക്ക് അവസരം കൊടുത്ത താരമായി നടന്‍ മാറിയതും ഇങ്ങനെയാണ്. ഏതാണ്ട് അമ്പതില്‍പ്പരം പുതുമുഖങ്ങളാണ് മമ്മൂട്ടി സിനിമകളിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. അവരുടെ കഴിവ് തിരിച്ചറിഞ്ഞായിരുന്നു മമ്മൂട്ടി ഇതിന് തയാറായത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി മമ്മൂട്ടി ഈ ട്രാക്കില്‍ നിന്നും മാറിനടക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. വാണിജ്യസാധ്യതയുള്ള കഥയും തിരക്കഥയും തിരഞ്ഞെടുക്കുന്നതിന് പകരം പേരുകേട്ട സിനിമാക്കാരില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചതാണ് നടനുണ്ടായ തിരിച്ചടികളുടെ കാരണമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.

ഹിറ്റുണ്ടാക്കിയവര്‍ എക്കാലത്തും ഹിറ്റുകള്‍ സൃഷ്ടിയ്ക്കുമെന്ന് കരുതരുത്. അവരില്‍ നിന്ന് ചിലപ്പോള്‍ മോശം സിനിമകളും ഉണ്ടായേക്കാം. അത് മനസ്സിലാക്കാതെ മുന്നോട്ടുപോയാല്‍ തിരിച്ചുകയറാന്‍ സാധിയ്ക്കാത്ത ഗര്‍ത്തത്തിലേക്കാവും വീഴുക.
ആദ്യപേജില്‍
മമ്മൂട്ടിയ്ക്ക് വീണ്ടും വഴിതെറ്റുന്നു

<ul id="pagination-digg"><li class="previous"><a href="/news/05-mammootty-woes-continues-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X