മംമ്തയുടെ വിവാഹം അടുത്തവര്‍ഷമാദ്യം

കൊച്ചിയില്‍ താമസമാക്കിയിരിക്കുന്ന ബാല്യകാല സുഹൃത്താണ് മംമ്തയുടെ ഭാവിവരന്‍. താരത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഇദ്ദേഹം. അതേസമയം ഈ ഭാഗ്യവാനാരെന്നോ ഇദ്ദേഹത്തിന്റെ മറ്റു കാര്യങ്ങളോ പുറത്തുവിടാന്‍ മംമ്ത തയാറായിട്ടില്ല. അതിലൊരു സസ്‌പെന്‍സ് നടി ബാക്കിവയ്ക്കുകയാണ്.
അടുത്ത വര്‍ഷമാദ്യം നടക്കുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന വിവാഹത്തിന് മുമ്പ് മംമ്ത ഏതാനും സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, ജയറാം, ശ്രീനിവാസന്‍ ചിത്രങ്ങളിലും തമിഴില്‍ അരുണ്‍ വിജയ് നായകനുമായ തടൈയറ താക്കയിലുമാണ് മംമ്ത ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications