»   » മൂന്ന് നായികമാര്‍ക്കൊപ്പം മനോജും വിനീതും

മൂന്ന് നായികമാര്‍ക്കൊപ്പം മനോജും വിനീതും

Posted By:
Subscribe to Filmibeat Malayalam
മനോജ് കെ ജയന്‍, വിനീത് കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് മറക്കാനാകാത്തതാണ്, സര്‍ഗ്ഗം എന്ന ചിത്രം വീണ്ടും വീണ്ടും കാണുമ്പോഴേല്ലാം ഈ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിച്ചെങ്കിലെന്ന് ആഗ്രഹിച്ചവരുണ്ടാകും. രാജകന്‍ ശങ്കരാടി എന്ന സംവിധായകന്‍ ഈ കൂട്ടുകെട്ടിനെ ഇപ്പോള്‍ വീണ്ടും പരീക്ഷിക്കുകയാണ്. ക്ലിയോപാട്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാംദാസായി മനോജ് എത്തുമ്പോള്‍ ഹരികൃഷ്ണന്‍ എന്ന ചെറുപ്പക്കാരനായി വിനീത് എത്തുന്നു. സതീഷ്‌കുമാറാണ് തിരക്കഥാകൃത്ത്. കൊച്ചി, ഊട്ടി തുടങ്ങിയ സ്ഥലങ്ങള്‍ കൂടാതെ മെര്‍ക്കാറ, സീഷെല്‍സ്, യൂറോപ്പ് എന്നിവിടങ്ങളിലും ക്‌ളിയോപാട്രയ്ക്ക് ലൊക്കേഷനുകളുണ്ട്.

മനോജ്, വിനീത് എന്നിവരെക്കൂടാതെ മൂന്നുനായികമാരാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായ അശ്വതി, മുംബൈയില്‍ നിന്നുള്ള മോഡല്‍ പൂജാ വര്‍മ്മ, തെലുങ്ക് നടി പ്രേരണ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പയനിയര്‍ വേള്‍ഡ് വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടികെആര്‍ നായരാണ് ക്ലിയോപാട്ര നിര്‍മ്മിക്കുന്നത്. ടികെആര്‍ നായര്‍ തന്നെയാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. സുധീഷ്, സുധാചന്ദ്രന്‍, ഊര്‍മ്മിളാ ഉണ്ണി, സുകുമാരി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട് .

English summary
Actors Manoj K Jayan and Vineeth again team up for Rajan Shankaradi's new film Cleopatra. Three heronis include Telugu star Prerna, are the main atraction of the film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam