»   » നയന്‍താര കൊച്ചിയില്‍ ആഡംബര ഫ്ളാറ്റ് വാങ്ങി

നയന്‍താര കൊച്ചിയില്‍ ആഡംബര ഫ്ളാറ്റ് വാങ്ങി

Posted By:
Subscribe to Filmibeat Malayalam
Nayantara
തെലുങ്ക് ചിത്രമായ ശ്രീരാമ രാജ്യത്തിന് ശേഷം വെള്ളിത്തിരയില്‍ വനവാസത്തിന് ഒരുങ്ങുന്ന നയന്‍താര കൊച്ചിയില്‍ ആഢംബര ഫ്ളാറ്റ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രഭുദേവയുമായുളള വിവാഹത്തിന് മുന്നോടിയായാണ് ഫ്ളാറ്റ് വാങ്ങിയതെന്നും പറയപ്പെടുന്നു.

ഇവിടെ നടന്ന ഗൃഹപ്രവേശച്ചടങ്ങില്‍ പ്രഭുദേവയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തുവെന്നും വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പ്രഭുവുമായുള്ള ബന്ധത്തോട് എതിര്‍പ്പുള്ള നയന്‍സിന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തുമില്ല. എന്നാല്‍ കഴിഞ്ഞ മാസം ഏഷ്യാനെറ്റ് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കൊച്ചിയിലെത്തിയ നടി പുരസ്‌കാരം തന്റെ മാതാപിതാക്കള്‍ക്കാണ് സമര്‍പ്പിച്ചത്.

തെലുങ്കില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന ശ്രീരാമ ജയം തന്റെ അവസാന ചിത്രമായിരിക്കുമെന്ന് നയന്‍സ് പറഞ്ഞതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam