»   » വിട പറയും മുമ്പെ നയന്‍സിന്റെ സമ്മാനമഴ

വിട പറയും മുമ്പെ നയന്‍സിന്റെ സമ്മാനമഴ

Posted By:
Subscribe to Filmibeat Malayalam
Nayantara
അഭിനയജീവിതത്തോട് നയന്‍താര വിട പറയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. നയന്‍സിന്റെ പതിവില്ലാത്ത ചില ചെയ്തികളാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തിപകരുന്നത്.

നയന്‍സ് സീതയായി വേഷമിടുന്ന ശ്രീ രാമരാജ്യത്തിന്റെ ഷൂട്ടിങ് ഈയിടെയാണ് പൂര്‍ത്തിയായത്. ചിത്രീകരണത്തിന്റെ അവസാനദിനം സിനിമയുടെ സെറ്റിലുള്ളവര്‍ക്ക് 150 വാച്ചുകളാണ് നയന്‍സ് സമ്മാനമായി നല്‍കിയതത്രേ. തന്റെ മേക്കപ്പ് മാന് ഒരു സ്വര്‍ണമോതിരവും നയന്‍സ് നല്‍കിയതായി ടോളിവുഡില്‍ നിന്നും വാര്‍ത്തകളുണ്ട്. സിനിമയോട് ഗുഡ്‌ബൈ പറയുന്നതിന്റെ മുന്നോടിയായാണ് ഈ സമ്മാനവര്‍ഷമെന്നാണ് ഊഹാപോഹങ്ങള്‍.

ശ്രീ രാമരാജ്യത്തിലെ സീതയുടെ വേഷം തനിയ്ക്ക് ഭിച്ച അനുഗ്രഹമായാണ് നയന്‍താര കരുതുന്നത്രേ. ഷൂട്ടിങിന്റെ അവസാനദിനം താന്‍ വികാരഭരിതയായെന്നും നടി പറയുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ബാപു പ്രതിഭാധനനാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും നയന്‍സ് വിശദീകരിയ്ക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നയന്‍സ് കടുത്തവ്രതത്തിലായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരന്നു. പ്രഭുദേവയ്ക്ക് വിവാഹമോചനം ലഭിച്ചതോടെ നയന്‍സിന്റെ വിവാഹം ഉടനുണ്ടാവുമെന്ന് തന്നെയാണ് തെന്നിന്ത്യന്‍ സിനിമാലോകം കരുതുന്നത്.

English summary
Nayantara seems to be quitting films! She recently completed shooting for her Telugu film Sri Rama Rajyam, starring Balakrishna, and on the last day of the shoot, she presented 150 watches to her unit members. Nayantara also presented a gold ring to her make up man. Rumours suggest that she is quitting acting and that is the reason she presented the gifts to her unit members.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam