»   » ഒടുവില്‍ നയന്‍സ് പ്രതിഫലം കുറച്ചു

ഒടുവില്‍ നയന്‍സ് പ്രതിഫലം കുറച്ചു

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രതിഫലത്തില്‍ വന്‍കുറവ്‌ വരുത്തിക്കൊണ്ട്‌ നയന്‍താര വീണ്ടും തെലുങ്കിലേക്ക്‌. ബില്ലയുടെ വന്‍വിജയത്തിന്‌ ശേഷം ഒരു കോടിയായി ഉയര്‍ന്ന പ്രതിഫലത്തുക 65 ലക്ഷമായി കുറച്ചു കൊണ്ടാണ്‌ പുതിയ തെലുങ്ക്‌ ചിത്രമായ ആഞ്‌ജനയേലുവില്‍ നയന്‍സ്‌ അഭിനയിക്കുന്നത്‌. രവിതേജ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കഴിഞ്ഞ ദിവസം ഹൈദ്രാബാദില്‍ ആരംഭിച്ചു.

775 ലക്ഷം മുടക്കി ഒരു കോര്‍പ്പറേറ്റ്‌ ഓഫീസിന്റെ സെറ്റാണ്‌ ഈ ചിത്രത്തിന്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്‌. സിനിമയുടെ പേരിന്‌ ഒരു ദൈവിക പരിവേഷമൊക്കെ ഉണ്ടെങ്കിലും ആക്ഷനും കോമഡിയും ഒക്കെ കുത്തിനിറച്ച ഒരു തട്ടുപൊളിപ്പന്‍ ടോളിവുഡ്‌ സിനിമ തന്നെയാണിത്‌.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ ബോളിുവുഡിലെ സൂപ്പര്‍ താരങ്ങ വരെ പ്രതിഫലത്തില്‍ കുറവ്‌ വരുത്തിയെങ്കിലും ഇങ്ങനെയൊരു വിട്ടുവീഴ്‌ചയ്‌ക്ക്‌ നയന്‍താര തയാറായിരുന്നില്ല.

പ്രതിഫലമായി ഒരു കോടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ലിംഗുസ്വാമിയുടെ പുതിയ ചിത്രമായ പയ്യായില്‍ നിന്ന്‌ നയന്‍സ്‌ ഒഴിവാക്കപ്പെടുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട്‌ തമിഴകത്ത്‌ നയന്‍താരയ്‌ക്കെതിരെ വിലക്ക്‌ വരെ പ്രഖ്യാപിയ്‌ക്കപ്പെട്ടിരുന്നു.

പ്രതിഫലം കുറച്ചു കൊണ്ട്‌ തൃഷയും തമന്നയും മുന്നേറിയതാണ്‌ വിട്ടുവീഴ്‌ചയ്‌ക്ക്‌ നയന്‍സിനെ പ്രേരിപ്പിച്ചതെന്നാണ്‌ കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam