നെടുമുടിയും തിലകനും ഗോദയിലെത്തുമ്പോള്‍

കുട്ടിയപ്പനും ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലീലയായി ആന്‍ അഗസ്റ്റിനെത്തുമ്പോള്‍ കുട്ടിയപ്പനെ അവതരിപ്പിയ്ക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
ലീലയില്‍ തിലകനും നെടുമുടി വേണുവും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. വിലക്കിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ടിരുന്ന തിലകന് ഇന്ത്യന്‍ റുപ്പിയിലൂടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയത് രഞ്ജിത്താണ്.
പുതിയ ചിത്രമായ ലീലയില്‍ രണ്ടു പ്രഗത്ഭനടന്‍മാരുടെ മത്സരാഭിനയത്തിന് കൂടി വേദിയൊരുങ്ങുകയാണ്. തിലകനും നെടുമുടിയും തമ്മിലുള്ള നീരസം മറനീക്കി പുറത്തു വന്നിരുന്നു.
അത് മാധ്യമങ്ങള്‍ ആഘോഷിയ്്ക്കുകയും ചെയ്തു. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തനിയ്ക്ക് ലഭിയ്‌ക്കേണ്ടിയിരുന്ന വേഷം നെടുമുടി തട്ടിയെടുത്തുവെന്ന് വരെ തിലകന്‍ ആരോപിച്ചിരുന്നു.
എന്തായാലും ഒരുമിച്ച് അഭിനയിക്കുന്നതോടെ ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ തീരുമെന്നാണ് സിനിമാലോകം പ്രതീക്ഷിയ്ക്കുന്നത്.


Click it and Unblock the Notifications