»   » ടിന്റുമോന്‍ ഇനി മിനിസ്‌ക്രീനില്‍

ടിന്റുമോന്‍ ഇനി മിനിസ്‌ക്രീനില്‍

Posted By:
Subscribe to Filmibeat Malayalam
മല്ലൂസിന്റെ മൊബൈല്‍ ഇന്‍ബോക്‌സില്‍ നിന്നും സര്‍ദാര്‍ജിയെഗെറ്റൗട്ട് അടിച്ച എസ്എംഎസ് ഹീറോ ടിന്റുമോന്‍ മിനി സ്‌ക്രീനിലേക്ക്. അല്‍ഫാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനീല്‍ പാലാഴി, ഇര്‍ഷാദ് ഒടുമ്പ്ര എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന അല്‍ബത്തിലൂടെയാണ് ടിന്റുമോന്‍ മിനിസ്‌ക്രീനില്‍ അരങ്ങേറുന്നത്.

മലയാളിയെ കുടുകുടെ ചിരിപ്പിക്കുന്ന ടിന്റുമോന്റെ പ്രണയം പ്രമേയമാക്കിയാണ് ഇവര്‍ ആല്‍ബമൊരുക്കുന്നത്. വയനാട്, പാലക്കാട് തുടങ്ങിയ ഇടങ്ങളിലാണ് ആല്‍ബത്തിന്റെ ലൊക്കേഷന്‍. ഗാനം ആലപിക്കുന്നതും ടിന്റുമോനായി വേഷമിടുന്നതും ലിജേഷ് ഫറോക്കാണ്.

ഗാനരചന നടത്തിയ ശ്രീകാന്ത് കെ മൂര്‍ത്തിയും ആല്‍ബത്തില്‍ പാടുന്നുണ്ട്. ഈ മാസം അവസാനത്തോടെ ടിന്റു മോന്റെ പുതിയ നമ്പര്‍ ചാനലുകളിലൂടെ പ്രേക്ഷകരെ തേടിയെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam