twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മകുമാര്‍ ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷത്തില്‍

    By Lakshmi
    |

    നടന്‍ മോഹന്‍ലാലിന്റെ 2010ലെ ഹിറ്റ്ചാര്‍ട്ടില്‍ ഏറ്റവും മുന്നില്‍ നിന്ന ചിത്രമാണ് ശിക്കാര്‍, എം പത്മകുമാര്‍ ഒരുക്കിയ ഈ ചിത്രം വന്‍പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2010ല്‍ മോഹന്‍ലാലിനൊപ്പമാണ് പത്മകുമാര്‍ ഹിറ്റ്‌മേക്കറായതെങ്കില്‍ 2011ല്‍ മമ്മൂട്ടിച്ചിത്രമൊരുക്കാന്‍ തയ്യാറാവുകയാണ് ഈ സംവിധായകന്‍.

    Mammootty

    മമ്മൂട്ടിയ്ക്ക് ഡബിള്‍ റോള്‍ നല്‍കിക്കൊണ്ടാണ് പത്മകുമാര്‍ ചിത്രമൊരുക്കുന്നത്. മികച്ചകഥയൊരുക്കി ചിത്രം ഹിറ്റാക്കുമെന്ന പിടിവാശിയിലാണ് പത്മകുമാര്‍. 2008ല്‍ പത്മകുമാര്‍ ചെയ്ത മമ്മൂട്ടിച്ചിത്രം പരുന്ത് ഒരു പരാജയമായിരുന്നു.

    ഈ പരാജയത്തെ മറികടക്കുന്ന വജിയം നേടിയകയെന്നാണ് പത്മകുമാറിന്റെ ലക്ഷ്യം. മമ്മൂട്ടി ചിത്രങ്ങളായ ഒരു വടക്കന്‍ വീരഗാഥ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, വല്യേട്ടന്‍, ആയിരംമേനി, നീലഗിരി, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളില്‍ പത്മകുമാര്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ഇപ്പോള്‍ ജയസൂര്യയെ നായകനാക്കി പാതിരാമണല്‍ എന്ന ചിത്രമൊരുക്കുകയാണ് പത്മകുമാര്‍. ഇത് കഴിയുന്നതോടെ മമ്മൂട്ടിച്ചിത്രം തുടങ്ങുമെന്നാണ് സൂചന.

    പുതിയ ചിത്രത്തിനും ബാബു ജനാര്‍ദ്ദനനാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രം രാഷ്ട്രീയ നേതാവായിട്ടാണ് വരുന്നതെന്നാണ് സൂചന. 1940 മുതല്‍ 2011 വരെയുള്ള രാഷ്ട്രീയ കേരളത്തിന്റെ ചരിത്രമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്.

    റെഡ് റോസ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യവുമൊന്നും തീരുമാനിച്ചിട്ടില്ല. മമ്മൂട്ടി അവസാനമായി ഇരട്ടവേഷം ചെയ്ത ചിത്രം അണ്ണന്‍ തമ്പിയാണ്. പിന്നീട് രഞ്ജിത്ത് ഒരുക്കിയ പാലേരി മാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

    English summary
    Mammootty would be seen in a double role in Padmakumar's new film. The last time director M Padmakumar and Mammootty came together, was for 'Parunthu' that sank without a trace at the box office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X