»   » പൃഥ്വി ചിത്രത്തിലൂടെ അന്‍വര്‍ ട്രാക്ക് മാറുന്നു

പൃഥ്വി ചിത്രത്തിലൂടെ അന്‍വര്‍ ട്രാക്ക് മാറുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മിലിട്ടറി ഓഫീസറാകുന്നു. അന്‍വര്‍ തന്നെ കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷമാദ്യം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറി മാറി നായകനാക്കി അന്‍വറിന്റെ നാലാമത്തെ ചിത്രത്തിലാണ് പൃഥ്വി നായകനാവുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി എന്നിവയെല്ലാം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ഇതിനിടെ കേരള കഫെയിലെ ബ്രിഡ്ജ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയും അന്‍വര്‍ ശ്രദ്ധേയനായി. തട്ടുപൊളിപ്പന്‍ കോമഡി പടങ്ങളുടെ സംവിധായകനെന്ന് തന്നെ വിളിച്ചവര്‍ക്കുള്ള ചുട്ടമറുപടിയായിരുന്നു ബ്രിഡ്ജ്.

പുതിയ പൃഥ്വി ചിത്രം റൊമാന്‍സിനും ആക്ഷനും പ്രധാന്യം നല്‍കിയാണ് അന്‍വര്‍ ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോമഡി മൂവി ഡയറക്ടറെന്ന ലേബലില്‍ നിന്നും പുറത്തുകടക്കാനാണ് അന്‍വറിന്റെ ഈ ചുവടുമാറ്റമെന്ന് കരുതപ്പെടുന്നു.

അന്‍വറും സേതു ജി കിരണും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിയ്ക്കുന്നത്. ലോകനാഥനാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുവരികയാണ്. ദില്ലിയായിരിക്കും ഈ പൃഥ്വി ചിത്രത്തിന്റെ ലൊക്കേഷനെന്ന് സൂചനയുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam