»   » മമ്മൂട്ടിയുമായി പ്രശ്‌നങ്ങളില്ല: പ്രിയാമണി

മമ്മൂട്ടിയുമായി പ്രശ്‌നങ്ങളില്ല: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/05-priyamani-has-no-issues-with-mammootty-2-aid0032.html">Next »</a></li></ul>
Grand Master
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന വിവാദങ്ങളില്‍ കുരുങ്ങുന്നു. ചിത്രത്തിലെ നായികയെ നിശ്ചയിച്ചത് ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് വിവാദങ്ങള്‍ കൊഴുപ്പിയ്ക്കുന്നത്.

താപ്പാനയില്‍ ചാര്‍മിയ്ക്കു മുമ്പെ പ്രിയാമണിയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. രമ്യ, സമീര റെഡ്ഡി എന്നിവരെയും പരിഗണിച്ചിരുന്നു. ഇതില്‍ പ്രിയാമണിയെ നായികയായി ഏതാണ്ട് തീരുമാനിയ്ക്കുകയും ചെയ്തിരുന്നുവത്രേ.

എന്നാല്‍ മമ്മൂട്ടി ഇടപെട്ട് പ്രിയയെ മാറ്റുകയായിരുന്നുവെന്നാണ് അണിയറ സംസാരം. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റിന് ശേഷം വീണ്ടും പ്രിയാമണിയെ തന്റെ നായികയാക്കുന്നതിന് മമ്മൂട്ടിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.

എന്നാലിങ്ങനെയൊരു സംഭവത്തെപ്പറ്റി അറിഞ്ഞിട്ടേയില്ലെന്നാണ് പ്രിയാമണിയുടെ വിശദീകരണം. അങ്ങനെയൊന്ന് സംഭവിച്ചതായി എനിയ്ക്കറിയില്ല. ആ സിനിമയിലേക്ക് എനിയ്ക്ക് ഓഫര്‍ ലഭിച്ചിട്ടുമില്ല. പിന്നെ മമ്മൂട്ടിയുമായി പ്രശ്‌നങ്ങളൊന്നുമില്ല. പഴയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്- പ്രിയമണി പറയുന്നു.

ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രിയാമണിയുടെ പേര് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്ററില്‍ ലാലിന്റെ നായികയായി തന്നെയാണ് പ്രിയ അഭിനയിക്കുന്നത്.
അടുത്ത പേജില്‍
മമ്മൂട്ടിക്കെതിരെയുള്ള ആരോപണം ഞെട്ടിക്കുന്നത്

<ul id="pagination-digg"><li class="next"><a href="/news/05-priyamani-has-no-issues-with-mammootty-2-aid0032.html">Next »</a></li></ul>

English summary
Apparently, Mammootty was not too keen on having Priya in the film. It is possible that the star may not have wanted to team up too soon after their last release, director Ranjith's Pranchiyettan and the Saint."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X