മമ്മൂട്ടിക്കെതിരെയുള്ള ആരോപണം ഞെട്ടിക്കുന്നത്

ചാര്‍മിയെ നായികയാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. നേരത്തെ പലരെയും പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നം കാരണം അവരെയൊക്കെ ഒഴിവാക്കേണ്ടി വന്നുവെന്ന് സംവിധായകന്‍ പറയുന്നു. നേരത്ത താപ്പാനയില്‍ നിന്ന് സംവൃത പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവൃതയുടെ ഭര്‍ത്താവ് അഖിലിന്റെ തീരുമാനപ്രകാരമാണിതെന്നും ഗോസിപ്പുകള്‍ വന്നിരുന്നു.
മമ്മൂട്ടി ചിത്രം നഷ്ടപ്പെട്ടെങ്കിലും ഒരു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് പ്രിയാമണി. ലാലിനെപ്പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയച്ചതിന്റെ സന്തോഷം നടി മറച്ചുവയ്ക്കുന്നുമില്ല. അദ്ദേഹത്തിന്റെ അഭിനയത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിഞ്ഞുവെന്നും തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം പറയുന്നു.
ഗ്രാന്റ് മാസ്റ്ററില്‍ ഒര അഭിഭാഷകയുടെ റോളിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. മോളിവുഡില്‍ നിന്നും ഞാന്‍ അകന്നുനില്‍ക്കുന്നതല്ല. നല്ല റോളുകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഇവിടെ സിനിമകള്‍ കുറഞ്ഞത്. ഉടന്‍ തന്നെ രണ്ട് ബോളിവുഡ് സിനിമകളിലും നായികയാവുമെന്ന് പ്രിയാമണി പറയുന്നു.
ആദ്യപേജില്‍
മമ്മൂട്ടിയുമായി പ്രശ്‌നങ്ങളില്ല: പ്രിയാമണി


Click it and Unblock the Notifications