»   » പ്രിയാമണിയും ഭാവനയും ഒന്നിക്കുന്നു

പ്രിയാമണിയും ഭാവനയും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Priyamani
തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ ഭാവനയും പ്രിയാമണിയും ഒന്നിയ്ക്കുന്നു. മലയാളികളായ ഈ താരങ്ങള്‍ ഒരു മലയാള സിനിമയിലല്ല മറിച്ച് ഒരു കന്നഡ ചിത്രത്തിന് വേണ്ടിയാണ് ഒന്നിയ്ക്കുന്നത്.

സുന്ദീപ് നായകനാവുന്ന 'വിഷ്ണുവര്‍ദ്ധന്‍' എന്ന സിനിമയിലാണ് ഈ സുന്ദരിമാര്‍ ഒന്നിയ്ക്കുന്നത്. ഭാവനയുടെ രണ്ടാം കന്നഡ ചിത്രമാണിത്. പുനീത് രാജ്കുമാര്‍ നായകനായ ജാക്കിയാണ് ഭാവനയുടെ ആദ്യ കന്നഡ സിനിമ. ഇതിന്റെ ചിത്രീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്.

അതേ സമയം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റി'ലൂടെ പ്രിയാമണി മലയാളത്തിലും അഭിനയിക്കുന്നുണ്ട്. മികച്ച അഭിനയത്തിനുള്ള ദേശീയപുരസ്ക്കാരം നേടിയ ഈ ജോഡികള്‍ ആദ്യമായാണ് ഒന്നിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam