»   » രാജമാണിക്യത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു

രാജമാണിക്യത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Mammootty
ബോക്‌സ് ഓഫീസില്‍ പൊളപ്പന്‍ ഹിറ്റായിമാറിയ രാജമാണിക്യത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ മാത്രമല്ല, മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയ രാജമാണിക്യത്തിന്റെ കഥ തുടരാന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമായിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. രാജമാണിക്യത്തിന് ചുക്കാന്‍ പിടിച്ച അന്‍വര്‍ റഷീദും തിരക്കഥാക്കൃത്ത് ഷാഹിദും തന്നെയാണ് രണ്ടാം ഭാഗത്തിന് വേണ്ടി ഒന്നിയ്ക്കുന്നത്.

രാജമാണിക്യത്തിനൊരു രണ്ടാം ഭാഗമെന്ന ഷാഹിദിന്റെ ആശയത്തിന് മമ്മൂട്ടി സമ്മതം മൂളിയെന്നാണ് അറിയുന്നത്. താരത്തിന്റെ ഉറപ്പിന്‍ മേല്‍ തിരക്കഥാരചനക്ക് ഷാഹിദ് തുടക്കമിട്ടുണ്ട്. അടുത്ത വര്‍ഷത്തെ മമ്മൂട്ടിയുടെ പ്രധാന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്.

കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും കേരളത്തിലെത്തിയ മാണിക്യത്തിന്റെ കഥ പുതിയ പശ്ചാത്തലത്തില്‍ അവതരിപ്പിയ്ക്കാനാണ് ഷാഹിദിന്റെ ശ്രമം. പൃഥ്വി നായകനായ താന്തോന്നിയുടെ ഷൂട്ടിങ് പൂര്‍ത്തിയായലുടന്‍ ഷാഹിദ് രാജമാണിക്യത്തിന്റെ രചനയില്‍ സജീവമാകും.

വിധിയുടെ വിളയാട്ടത്തില്‍ രഞ്ജിത്തിന് പകരം രാജമാണിക്യത്തിന്റെ സംവിധാനം ഏറ്റെടുത്ത് മലയാള സിനിമയിലെ ഹിറ്റ് മേക്കറായി മാറിയ അന്‍വര്‍ റഷീദിനും ബെല്ലാരി രാജയുടെ തിരിച്ചുവരവിന് നൂറ് ശതമാനം യോജിപ്പാണെന്നറിയുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ തിരക്കുകളിലായ അന്‍വറിന്റെ അടുത്ത ‌പ്രൊജക്ട് രാജമാണിക്യത്തിന്റെ രണ്ടാം ഭാഗമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam