ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിക്കൊപ്പം രഞ്ജിത്തും

തട്ടുപൊളിപ്പന്‍ പടങ്ങളോട് ഗുഡ് ബൈ പറഞ്ഞതിന് ശേഷം രഞ്ജിത്ത് മറ്റേതു സൂപ്പര്‍സ്റ്റാറിനേക്കാളും സൗഹൃദം ശക്തിപ്പെടുത്തിയത് മമ്മൂട്ടിയോടെയായിരുന്നു. കൈയ്യൊപ്പും പാലേരി മാണിക്യവും ഇപ്പോള്‍ പ്രാഞ്ചിയേട്ടനുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിനിടെ രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മ്മിച്ച് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും മമ്മൂട്ടി ഡേറ്റ് നല്‍കി കഴിഞ്ഞു. രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥ.
ഇപ്പോഴിതാ മമ്മൂട്ടി രഞ്ജിത്തിനോട് ഒരുകാര്യം ആവശ്യപ്പെട്ടിരിയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ ബെസ്റ്റ് ആക്ടറില്‍ രഞ്ജിത്ത് അഭിനയിക്കണമെന്നാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്. രഞ്ജി ഇതിന് സമ്മതം മൂളുകയും ചെയ്തു. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടറില്‍ ഒരു സംവിധായകന്റെ റോളില്‍ തന്നെയാണ് രഞ്ജിത്ത് അഭിനയിക്കുന്നതെന്ന് സൂചനകളുണ്ട്.


Click it and Unblock the Notifications











