ഷക്കീലയുടെ വിവാഹം നടത്താന്‍ വിജയകാന്ത്

By Staff

Shakeela
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഷക്കീലയുടെ വിവാഹത്തിന് മേല്‍നോട്ടം കൊടുക്കുന്നത് തമിഴ് സൂപ്പര്‍ താരം വിജയകാന്ത്.

ഇതെന്ത് കഥ ഒരു സിനിമയില്‍പ്പോലും ഒന്നിച്ചഭിനയിക്കാത്ത ഇവര്‍ തമ്മിലെന്ത് ബന്ധം എന്നല്ലേ ചിന്തിക്കുന്നത്. എന്നാല്‍ സത്യമാണ് വിജയകാന്താണ് ഷക്കീലയുടെ വിവാഹത്തിന്റെ മേല്‍നോട്ടക്കാരന്‍.

ഒരു നടന്‍ എന്നതിലുപരി തമിഴകത്തെ പ്രമുഖനായ ഒരു രാഷ്്ട്രീയക്കാരന്‍ കൂടിയാണല്ലോ ആക്ഷന്‍ ഹീറോ വിജയകാന്ത്. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ മുഖ്യ പ്രാസംഗികനാണ് ഷക്കീലയുടെ കാമുകന്‍ സതീഷ്.

സതീഷിന്റെ വിവാഹം മംഗളകരമാക്കാനാണ് വിജയകാന്ത് തന്നെ മുന്നിട്ടിറങ്ങുന്നത്. വിജയകാന്തിന്റെ വലിയ ആരാധകനാണ് ചെന്നൈയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സതീഷ്.

തുടക്കത്തില്‍ വിജയകാന്തിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതൃസ്ഥാനത്തായിരുന്നു സതീഷ്. പിന്നീട് പ്രിയതാരം രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകനായി. ഇപ്പോള്‍ ചെന്നൈയിലെ വില്ലവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് സതീഷ്.

ഷക്കീലയുമൊത്തുള്ള വിവാഹത്തിന്റെ കാര്യം വിജയകാന്തിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹമായിരിക്കും വിവാഹത്തിന് മേല്‍നോട്ടം വഹിക്കുകയെന്നും സതീഷ് തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ജൂണ്‍ മാസത്തില്‍ കല്യാണം നടത്താനാണ് തീരുമാനം. എന്നാല്‍ വിജയകാന്തിന്റെ തിരക്കുകള്‍ നോക്കിയായിരിക്കും തീയതി നിശ്ചയിക്കുക.

വിവാഹക്കാര്യം ഷക്കീല നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തമിഴില്‍ ഹാസ്യകഥാപാത്രങ്ങളും മറ്റു ചെയ്യുന്ന ഷക്കീല ഗ്ലാമറിനോട് പൂര്‍ണമായും വിട പറഞ്ഞിരിക്കുകയാണ്.

വിവാഹശേഷം താന്‍ അഭിനയിക്കുന്നകാര്യം സതീഷും കുടുംബവുമാണ് തീരുമാനിക്കുകയെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X