വേണുഗോപാല്‍ ഉന്നമിടുന്നതും യേശുദാസിനെ

By Ravi Nath

Next »

« Previous

Venugopal-Yesudas
വേണുഗോപാലിന്റെ വാക്കുകള്‍ ഒന്നുകൂടി വിശകലനം ചെയ്താല്‍ കെ.ജെ.യേശുദാസില്‍ തന്നെ ചെന്ന് തറച്ചുനില്‍ക്കും. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റേയും മന്ത്രം ഉരുവിടുന്ന വരും സ്വന്തംകാര്യം സിന്ദാബാദ് പോളിസിക്കാരാണെന്ന് പറഞ്ഞുവെക്കുമ്പോള്‍.

മലയാള പിന്നണി ഗാനരംഗത്ത് നിലനില്ക്കുന്ന ചില ഉച്ചനീചത്വങ്ങള്‍ ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുന്നു എന്ന കാര്യങ്ങളിലേക്കാണ് പാടി തെളിഞ്ഞവരുടെ അനുഭവങ്ങള്‍ വഴി തെളിയിക്കുന്നത്. ഗായകര്‍ക്ക് സംഘടനയില്ല എന്നത് ഒരു പുതിയ അറിവായിരിക്കുന്നു എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.

ഗായകരില്‍ എതിരാളികളോ സമന്‍മാരോ ഇല്ലാത്ത വിധം ഉയര്‍ന്നുനില്‍ക്കുന്ന യേശുദാസിന്റെ താല്പര്യക്കുറവാണോ ഇതിനുകാരണം...? അമര്‍ത്തി പിടിച്ച അനുഭവങ്ങളുടെ തികട്ടലുകള്‍ ഗായകരില്‍ നിന്നും ഗായികമാരില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

സിനിമ ഇന്‍ഡസ്ട്രിയിലെ ചില സംഘടനകള്‍ റിയാലിറ്റിഷോകളില്‍ ജഡ്ജ് ആവുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഉപരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ എം.ജി.ശ്രീകുമാര്‍ സത്യം വിളിച്ചു പറഞ്ഞു. വര്‍ഷത്തില്‍ മുന്നോ നാലോ പാട്ടിനുവേണ്ടി കാത്തിരിക്കുക ബുദ്ധിമുട്ടാണ് എനിക്ക് സെയ്ഫ് ഇപ്പോള്‍ റിയാലിറ്റി ഷോ ആണെന്ന്..

ശ്രേയഘോഷാല്‍ മലയാളത്തില്‍ ആഘോഷിക്കപ്പെടുന്നതിനെതിരെ ഗായത്രി ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഗായത്രിയെ കഠിനമായ് വിമര്‍ശിച്ചു. യേശുദാസ് തങ്ങളുടെ കരിയറില്‍ ദോഷകരമായ് ഇടപെട്ടു എന്ന നിലയിലേക്ക് സെല്‍മജോര്‍ജ്ജും, കെ.ജി.മാര്‍ക്കോസും രംഗത്തുവന്നു.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X