twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേണുഗോപാല്‍ പറഞ്ഞതിന്റെ ധ്വനി!

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/05-singers-are-not-creative-aritist-g-venugopal-2-aid0166.html">« Previous</a>

    G Venugopal
    തങ്ങളുടെ നിലനില്‍പ്പിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്ന വേദനയുമായ് ഇപ്പോഴിതാ ജി.വേണുഗോപാലും രംഗത്തെത്തിയിരിക്കുന്നു. മലയാളസിനിമയുടെ പിന്നണിയില്‍ ഇപ്പോള്‍ നിരവധി വൈവിധ്യമാര്‍ന്ന ഗായകരും ഗായികമാരുമുണ്ട്.

    ഒരുപാട് പ്രത്യേകതകളോടെ പാടാനുള്ള കഴിവും ആര്‍ജ്ജവവും ഉള്ളവര്‍. പാട്ടിന്റെ വഴികളില്‍ സ്വന്തം ഐഡന്റിറ്റി തെളിയിക്കാന്‍ കഴിഞ്ഞവരില്‍ പ്രമുഖനാണ് ജി വേണുഗോപാല്‍, കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിപ്പുറം വന്നവരില്‍ ഏറെ പ്രസിദ്ധനായ വേണുഗോപാല്‍ ക്രിയേറ്റേഴ്‌സ് അല്ല ഗായകര്‍ എന്ന് സിനിമ വിശേഷിപ്പിക്കുന്നുവെന്ന് പറയുന്നതിന്റെ ധ്വനി പിടികിട്ടിയിട്ടില്ല.

    കാരണം വൈവിധ്യമാര്‍ന്ന ഒട്ടേറെ പാട്ടുകള്‍ വേണുഗോപാലിന്റെതായ് ലോകം കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ ക്രിയേറ്റീവിറ്റിയുടെ പ്രത്യേക അംഗീകാരമല്ലാതെ മറ്റെന്താണ്. ശ്രേയഘോഷാലിലും സംഗീത സംവിധായകരും ആസ്വാദകരും ഈ കഴിവ് പ്രകടമായ് കാണുന്നുണ്ടാവണം.

    ഈ പാട്ട് ഇന്ന ആള്‍ പാടിയാല്‍ പൂര്‍ണ്ണതകൈവരും എന്നിടത്തേക്ക് വളര്‍ത്താന്‍ ഇന്നത്തെ പാട്ടുകാര്‍ക്കും സംഗീത സംവിധായകര്‍ക്കും സാധിക്കുന്നുണ്ട് എന്നുതന്നെയാണ് തോന്നുന്നത്. ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ശ്രീകുമാര്‍, കാര്‍ത്തിക്, ജ്യോത്സന, മഞ്ജരി, ഗായത്രി, സയനോര, രാജലക്ഷ്മി, റിമി ടോമി, തുടങ്ങിയവരൊക്കെ മലയാളസിനിമ സംഗീതത്തിന്റെ മിടിപ്പ് സൂക്ഷിക്കുന്നവരാണെന്ന് ധൈര്യമായി പറയാം.

    പിന്നെ സംഘടന എന്ന അവകാശപരമായ സ്വാതന്ത്യ്രം ഒരനിവാര്യതയാണ്, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് മറ്റുള്ളവര്‍ മുന്നോട്ട് വെക്കുന്ന വിലക്കുകളും ഉപരോധങ്ങളും നിലനില്ക്കുമ്പോള്‍ സംഘടനയില്ലാത്തവര്‍ ദുര്‍ബലരാകും. സംഘടന എന്ന ആവശ്യത്തിലേക്ക് വളരാന്‍ വടവൃക്ഷങ്ങളെ തന്നെ ആശ്രയിക്കണമെന്നില്ല.

    അനാവശ്യമായ ബഹുമാനങ്ങള്‍ക്കപ്പുറം സ്വീകരിക്കപ്പെടുന്ന ആവശ്യങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. അതിന് നിലവിലുള്ളവരുടെ കൂട്ടായ്മ തന്നെ ധാരാളം.ഭയഭക്തി ബഹുമാനങ്ങള്‍ക്കപ്പുറം ടീം സ്പിരിട്ട് സൂക്ഷിക്കുന്നതല്ലേ ആരോഗ്യകരവും നേരായ വഴിയും.

    ആദ്യപേജില്‍
    പാട്ടുകാര്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്‌റുകള്‍ അല്ലേ?

    <ul id="pagination-digg"><li class="previous"><a href="/news/05-singers-are-not-creative-aritist-g-venugopal-2-aid0166.html">« Previous</a>

    English summary
    Famous Malayalam movie playbac singer Venugopal says that singers are not creative aritist like music directors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X