»   » ഗോപിയണ്ണന്‍ ലോട്ടറി വില്‌പനക്കിറങ്ങി

ഗോപിയണ്ണന്‍ ലോട്ടറി വില്‌പനക്കിറങ്ങി

Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം വഴുതക്കാട്ടെ നാട്ടുകാര്‍ ഒരു കാഴ്‌ച കണ്ട്‌ മൂക്കത്ത്‌ വിരല്‍ വച്ചു. നമ്മുടെ പഴയ സൂപ്പര്‍ സ്റ്റാര്‍ റോഡിലിറങ്ങി ലോട്ടറിക്കച്ചവടം നടത്തുന്നു

"എന്തര്‌‌ ഡേയ്‌... ഇത്‌ നമ്മടെ ഗോപിയണ്ണന്‍ തന്നെ, പടമെല്ലാം പൊട്ടി പൊട്ടി ഒടുവില്‍ ഗോപിയണ്ണന്‍ ലോട്ടറി കച്ചോടത്തിനും ഇറങ്ങിയോ?" എന്നവര്‍ ചോദിച്ചിട്ടുമുണ്ടാകും. എന്തായാലും ലോട്ടറിക്കച്ചവടത്തിനിറങ്ങിയ താരത്തെ വെറും കൈയ്യോടെ നാട്ടുകാര്‍ മടക്കിവിട്ടില്ല. ഒന്നര മണിക്കൂര്‍ കൊണ്ട്‌ 35000 രൂപയുടെ ടിക്കറ്റാണ്‌ സുരേഷ്‌ ഗോപിയുടെ കൈയില്‍ നിന്നും നാട്ടുകാര്‍ വാങ്ങിക്കൂട്ടിയത്‌.

അവശകലാകാരന്‍മാരെ സഹായിക്കുന്നതിനായി സംസ്‌ക്കാരിക വകുപ്പ്‌ നടപ്പിലാക്കുന്ന കള്‍ച്ചറല്‍ ലോട്ടറിയുടെ വില്‌പനയ്‌ക്കാണ്‌ ആക്ഷന്‍ താരം റോഡിലിറങ്ങിയത്‌. മാര്‍ച്ച്‌ ഒമ്പതിന്‌ നറുക്കെടുക്കുന്ന ടിക്കറ്റിന്‌ നൂറ്‌ രൂപയാണെങ്കിലും ഗോപിയണ്ണന്റെ കൈയില്‍ നിന്ന്‌ ഒരു ടിക്കറ്റ്‌ വാങ്ങുന്നതിന്റെ രസമോര്‍ത്ത്‌ നാട്ടുകാര്‍ അതൊന്നും വലിയ കാര്യമാക്കിയില്ല. ദോഷം പറയരുതല്ലോ ലോട്ടറി കച്ചവടത്തിന്‌ സുരേഷ്‌ ഗോപിയ്‌ക്കൊപ്പം കൂട്ടിന്‌ സംവിധായകന്‍ കെ. മധുവിനെയും നിര്‍മാതാവ്‌ സുരേഷ്‌ കുമാറിനെയും സര്‍ക്കാര്‍ അയച്ചിരുന്നു.

നടന്‍മാരിങ്ങനെ ലോട്ടറിയുമായി റോട്ടിലിറങ്ങിയാല്‍ തങ്ങളുടെ കഞ്ഞി കുടി മുട്ടുമോയെന്ന പേടിയിലാണ്‌ ലോട്ടറിക്കച്ചവടക്കാര്‍. തങ്ങള്‍ ഒരു മാസം വായിട്ടലച്ച്‌ ഉണ്ടാക്കുന്ന കച്ചവടമല്ലേ ഇവന്‍മാര്‍ ഒരു മണിക്കൂര്‍ കൊണ്ട്‌ ഒപ്പിയ്‌ക്കുന്നതെന്ന്‌ ഇവര്‍ സ്വകാര്യം പറയുന്നു.

എന്തായാലും ഇപ്പോഴും പടമുള്ളത്‌ കൊണ്ട്‌ മമ്മൂട്ടി ലോട്ടറി കച്ചവടത്തിനിറങ്ങാനൊന്നും മെനക്കെട്ടില്ല. സ്വന്തം കീശയില്‍ നിന്ന്‌ കാശിറക്കി അഞ്ച്‌ ലക്ഷത്തിന്റെ ലോട്ടറിയങ്ങ്‌ വാങ്ങി താരം തന്റെ പണി തീര്‍ത്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam