ഉറുമി: അറയ്ക്കല്‍ ആയിഷയായി ജെനീലിയ

പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമയെ വധിയ്ക്കാനെത്തുന്ന സംഘത്തലവന്‍ ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബുവും പ്രഭുദേവയും ഒന്നിയ്ക്കുന്ന ഒരു അടിപൊളി ഗാനരംഗം കഴിഞ്ഞ ദിവസം ക്യാമറമാന്‍ അഹമ്മദ് ഖാന്‍ ചിത്രീകരിച്ചിരുന്നു.
ബോളിവുഡ് താരം ജെനീലയാണ് ഉറുമിയിലെ നായിക. അറയ്ക്കല്‍ ആയിഷ എന്ന കഥാപാത്രത്തെയാണ് ജെനി ചിത്രത്തില്‍അവതരിപ്പിയ്ക്കുന്നത്. ഉറുമിയുടെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ ഒരു പോര്‍ച്ചുഗീസ് രാജകുമാരിയുടെ വേഷമാണ് ജെനീലിയക്കുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളത്തിനും തമിഴിനും പുറമെ ഇംഗ്ലീഷ് വേര്‍ഷനും സിനിമയ്ക്കുണ്ടാവും. ദ ബോയ് ഹു വാണ്ടഡ് ടു കില്‍ വാസകോ ഡ ഗാമ എന്ന പേരിലായിരിക്കും ഇംഗ്ലീഷ് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തുക.


Click it and Unblock the Notifications