»   » ഉസ്താദ് ഹോട്ടല്‍ മെയ് 11ന് തുറക്കും

ഉസ്താദ് ഹോട്ടല്‍ മെയ് 11ന് തുറക്കും

Posted By:
Subscribe to Filmibeat Malayalam
Ustad Hotel
അരങ്ങേറ്റം ഗംഭീരമാക്കിയ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാംചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ദുല്‍ഖറിനെ നായകനാക്കി ഹിറ്റ്‌മേക്കര്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടല്‍ മെയ് 11ന് തിയറ്ററുകളിലെത്തും.

കോഴിക്കോട്ടും ദുബൈയും ലൊക്കേഷനായ ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തിലകന്‍, നിത്യ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കോഴിക്കോട് ബീച്ചിലെ പഴയൊരു റെസ്റ്റോറന്റിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് തിലകന്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയെയും ലാലിനെയും മാറിമാറി പരീക്ഷിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ച അന്‍വര്‍ റഷീദിന്റെ ചിത്രത്തിലൂടെ
യുവനായക നിരയില്‍ സ്ഥാനമുറപ്പിയ്ക്കാന്‍ ദുല്‍ഖറിന് കഴിയുമോയെന്നാണ് മോളിവുഡ് ഉറ്റുനോക്കുന്നത്. സെക്കന്റ് ഷോ ഹിറ്റായെങ്കിലും മലയാളത്തില്‍ തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ ഉസ്താദ് ഹോട്ടലിന്റെ വിജയം താരപുത്രന് അനിവാര്യമാണ്.

മോളിവുഡിലെ ന്യൂജനറേഷന്‍ സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഉസ്താദ് ഹോട്ടല്‍ പ്രദര്‍ശനത്തിനെത്തിയ്ക്കും.

English summary
After the thumping win of his debut venture 'Second Show', Dulqar Salman will have his second release 'Ustad Hotel' by the 11th of May.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam