കലാഭവന്‍ മണിയുടെ നായികയായി ഭാനുപ്രിയ
കലാഭവന്‍ മണിയുടെ നായികയായി ഭാനുപ്രിയ
ഏപ്രില്‍ 30, 2002
മലയാളത്തില്‍ കലാഭവന്‍ മണിയുടെ നായികയായി ഭാനുപ്രിയയെത്തുന്നു. ശ്രീപ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മണിയും ഭാനുപ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഋഷ്യശൃംഗനു ശേഷം ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുകയാണ് ശ്രീപ്രകാശിന്റെ ചിത്രത്തിലൂടെ. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി രാജശില്പി എന്ന ചിത്രത്തില്‍ ഭാനുപ്രിയ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധേയമായിരുന്നു.
ഗമനം, നാലാം കെട്ടിലെ നല്ല തമ്പിമാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ശ്രീപ്രകാശ് പുതിയ ചിത്രം ഒരുക്കുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകനാണ് ശ്രീപ്രകാശ്.
നിഷാന്ത് സാഗര്‍, ശരത്, ഷാജു, ഇടവേള ബാബു, ജഗതി ശ്രീകുമാര്‍, സാലു കൂറ്റനാട്, മേഘനാഥന്‍, എന്‍. എഫ്. വര്‍ഗീസ്, നാരായണന്‍ നമ്പ്യാര്‍, വത്സരാജ്, മന്യ, ബിന്ദു വാരാപ്പുഴ, ശ്രീക്കുട്ടി, കെ. പി. എ. സി. ലളിത, ഗീതാ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥയും തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് സി. ആര്‍. ചന്ദ്രന്റേതാണ്. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് സജീവ് ലാല്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. ആര്യാ മൂവി ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications