ഇന്നസെന്റിന്റെ പ്രസ്താവനയില്‍ ഭീഷണിയെന്ന് മാക്ട

By Super

കൊച്ചി: അമ്മ-ഫിലിം ചേമ്പര്‍ വിവാദത്തില്‍ ഇന്നസെന്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമാവുന്നു. പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്ന വിനയനെതിരെ യാണ് അമ്മ അദ്ധ്യക്ഷന്‍ ഇന്നസെന്റ് പ്രതികരിച്ചത്. ഇനനസെന്റിന്റെ പ്രസ്താവനയില്‍ ഭീഷണിയുടെ സ്വരമാണുള്ളതെന്നാണ് മാക്ട ആരോപിയ്ക്കുന്നത്.

ഒട്ടേറെ പേരുടെ തൊഴില്‍മുടക്കി വിദേശത്ത് താരനിശ നടത്തി കോടികള്‍ സമ്പാദിക്കുന്ന അമ്മ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഇന്നസെന്റ് നടത്തുന്നതെന്ന് മാക്ട ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി ചില സംവിധായകര്‍ അമ്മയിലെ അംഗങ്ങളെ ഭിന്നിപ്പിക്കാന്‍ നാടകം കളിക്കുകയാണെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന അത്തരക്കാരെ അമ്മ തിരിച്ചറിയണമെന്നുമാണ് ഇന്നസെന്റ് കഴിഞ്ഞദിവസം പറഞ്ഞത്. ഇന്നസെന്റ് പരാമര്‍ശിക്കുന്ന സംവിധായകര്‍ ആരൊക്കെയാണ്െ അദ്ദേഹം വ്യക്തമാക്കണമെന്ന് മാക്ട പ്രസിഡന്റ് കെ. ജി ജോര്‍ജും ജനറല്‍ സെക്രട്ടറി സിബി മലയിലും ആവശ്യപ്പെട്ടു.

അമ്മ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിയ്ക്കുന്ന ഇസെന്റിനെപ്പോലെയുള്ള ആളില്‍നിന്നും കുറെക്കൂടി പക്വമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാക്ട ഭാരവാഹികള്‍ പറയുന്നത്. അമ്മയിലെ സാധാരണ അംഗങ്ങളുടെയും തൊഴില്‍ മുടങ്ങിയ മാക്ടയിലെ നൂറുകണക്കിനംഗങ്ങളുടെയും ദിവസക്കൂലിയില്‍ ജോലിചെയ്തിരുന്ന ആയിരങ്ങളുടെയും പട്ടിണിക്കും രോഷത്തിനും മുമ്പില്‍ ഇവര്‍ക്ക് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്ന് വരുംനാളുകളില്‍ കണ്ടറിയണം-മാക്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

അംഗങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയാത്ത അമ്മ ഭാരവാഹികള്‍ക്ക് ബലഹീനത മറയ്ക്കാന്‍ വ്യാജ പ്രസ്താവന നടത്തേണ്ടിവരുന്നത് തികച്ചും ശോചനീയമാണെന്നും ജോര്‍ജും സിബിയും പറഞ്ഞു.

Read more about: amma mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X