ആധുനികയായ വീട്ടമ്മയായി ഭാനുപ്രിയ
ആധുനികയായ വീട്ടമ്മയായി ഭാനുപ്രിയ
മെയ് 01, 2004
കമല്‍ സംവിധാനം ചെയ്യുന്ന മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം ഭാനുപ്രിയ മലയാളത്തിലെത്തുന്നു.
വളരെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ ഭാനുപ്രിയ അവതരിപ്പിക്കുന്നത്. ആധുനികയായ വീട്ടമ്മയാണ് ചിത്രത്തില്‍ ഭാനുപ്രിയ. തുണി ബിസിനസില്‍ വ്യാപരിക്കുന്നതോടൊപ്പം വീട്ടിലെ കാര്യങ്ങളെല്ലാം മുന്‍കൈയെടുത്ത് നടത്തുകയും ചെയ്യുന്ന വീട്ടമ്മ.
ഭാനുപ്രിയയുടെ ഭര്‍ത്താവായി വേഷമിടുന്നത് സുരേഷ്കൃഷ്ണയാണ്. നായികയുടെ അമ്മയായാണ് ഭാനുപ്രിയ അഭിനയിക്കുന്നത്. പുതുമുഖം അമൃതയാണ് ചിത്രത്തിലെ നായിക. പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയായാണ് അമൃത ചിത്രത്തില്‍ അഭിനയിക്കുന്നത്.
നിധി എന്നാണ് അമൃത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കഴിഞ്ഞ ഹയര്‍ സെക്കന്ററി സ്കൂള്‍ യുവജനോത്സവത്തില്‍ കലാപ്രതിഭയായ ജയകൃഷ്ണനാണ് ചിത്രത്തില്‍ നായകനാവുന്നത്. നിധിയുടെ സഹപാഠിയും കൂട്ടുകാരനുമായ സന്ദീപായാണ് ജയകൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ലാലു അലക്സ്, വിജീഷ്, പൂര്‍ണിമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications