»   » ഭാവനയ്ക്ക് പകരം നവ്യ

ഭാവനയ്ക്ക് പകരം നവ്യ

Posted By:
Subscribe to Filmibeat Malayalam

ഭാവനയ്ക്ക് പകരം നവ്യ
മെയ് 01, 2004

ഭാവന അഭിനയിക്കുന്നതില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് വിവാദകേന്ദ്രമായ ഫോര്‍ എവര്‍ എന്ന ചിത്രത്തില്‍ നവ്യാ നായര്‍ നായികയാവും. ഭാവന അഭിനയിക്കാമെന്നേറ്റിരുന്ന വേഷത്തിലാണ് നവ്യാ നായര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ജിഷ്ണുവാണ് ചിത്രത്തിലെ നായകന്‍. നവ്യാനായരും ജിഷ്ണവും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജിഷ്ണുവിന്റെ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് ഭാവന ഫോര്‍ എവറില്‍ നിന്നും പിന്മാറിയതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അതേ സമയം ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണ് പിന്മാറിയതെന്ന് ഭാവന പറയുന്നു. മൂന്ന് മാസം മുമ്പ് താന്‍ അഡ്വാന്‍സ് തിരികെ നല്‍കിയെന്നും ഭാവന പറഞ്ഞു.

അതേ സമയം ഫോര്‍ എവറിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ഭാവന അഭിനയിക്കാമെന്നേറ്റതെന്നും ഈ വര്‍ഷം മാര്‍ച്ചിലാണ് ഭാവന അഡ്വാന്‍സ് തിരികെ തന്നതെന്നും ചിത്രത്തിന്റെ സംവിധായകനായ മേലില രാജശേഖരന്‍ പറഞ്ഞു. മൂന്ന് മാസം മുമ്പ് അഡ്വാന്‍സ് തിരികെ തന്നുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ഇപ്പോള്‍ ഭാവനയുടെ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി നവ്യാനായര്‍ മുന്നോട്ട് വന്നിരിയ്ക്കുകയാണ്.

അഭിനയിക്കാമെന്നേറ്റിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറി മീരാ ജാസ്മിനും നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. സാബു സിറിള്‍ സംവിധാനം ചെയ്യുന്ന അനന്തഭദ്രം എന്ന ചിത്രത്തില്‍ നിന്നാണ് അഡ്വാന്‍സ് തിരികെ നല്‍കി മീരാ ജാസ്മിന്‍ പിന്‍മാറിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X