പൃഥ്വിരാജിന് അമ്മ യുടെ മുന്നറിയിപ്പ്
കൊച്ചി: അമ്മയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സിനിമയില്‍ അഭിനയിയ്ക്കാന്‍ തയ്യാറായ പൃഥ്വിരാജിന് അമ്മ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഫിലിം ചേംബര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച് സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് തയ്യാറായതാണ് ഇതിന് കാരണം.
പൃഥ്വിരാജ് അംഗമായ അമ്മ എന്ന സംഘടനയുടെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കയിരിക്കുന്നത്.
കരാറില്‍ ഒപ്പുവച്ചതുകാരണം പൃഥ്വിരാജിനെ ചില ചിത്രങ്ങളില്‍ നിന്ന് മാറ്റാനുള്ള നീക്കവും നടക്കുന്നതായി അറിവായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്‍ മണിയന്‍പിള്ള രാജുവും മറ്റു ചിലരും ചേര്‍ന്ന് നിര്‍മിക്കുന്ന അനന്തഭദ്രം ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്ന പൃഥ്വിരാജിനെ ഒഴിവാക്കാന്‍ ശ്രമിയ്ക്കുകയാണത്രെ. ചിത്രത്തിന്റെ പൂജയില്‍ പങ്കെടുക്കേണ്ടെന്ന് പൃഥ്വിരാജിനെ മണിയന്‍പിള്ള രാജു വിളിച്ച് പറഞ്ഞതായി അറിയുന്നു. സാബു സിറിള്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ മേയ് മൂന്നിനാണ് നടത്തുന്നത്.
പൃഥ്വിരാജിന്റെ തീരുമാനമറിഞ്ഞ് അമ്മ ഭാരവാഹികള്‍ അവനോട് ശാസനാരൂപത്തിലാണ് സംസാരിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍ പറയുന്നത്. വളര്‍ന്നുവരുന്ന നടനാണ് പൃഥ്വിരാജ്. സിനിമയിലെ തര്‍ക്കങ്ങള്‍ മൂലം രണ്ടര മാസമായി അവന്‍ വീട്ടിലിരിക്കുകയായിരുന്നു- മല്ലിക പറഞ്ഞു. അവശരായ താരങ്ങളെ സഹായിക്കാനാണ് താരനിശ നടത്തുതൊണ് അമ്മ ഭാരവാഹികള്‍ പൊതുയോഗത്തില്‍ പറഞ്ഞത്. അവശതയനുഭവിക്കുന്ന മുതിര്‍ന്ന താരങ്ങളെ താരനിശയില്‍ ആദരിക്കുമെന്ന് പറഞ്ഞവര്‍ പിന്നീട് എന്താണ് ചെയ്തതെന്ന് എനിക്കറിയാമെന്നും മല്ലിക പറയുന്നു.


Click it and Unblock the Notifications