പൃഥ്വിക്ക് ദിയ നായിക
പൃഥ്വിക്ക് ദിയ നായിക
മെയ് 01, 2005
പൃഥിരാജ് നായകനാവുന്ന പുതിയ ചിത്രമായ മിന്നലില്‍ അന്യഭാഷാ നടിയായ ദിയയാണ് നായിക. നവാഗതനായ ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സത്യം, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ് തുടങ്ങിയ ചിത്രങ്ങളിലും അന്യഭാഷാനായികയോടൊപ്പം അഭിനയിച്ച പൃഥ്വിരാജിന് നായികയാവാന്‍ പുതിയ ചിത്രത്തിലും മലയാളത്തിന് പുറത്തു നിന്നാണ് നായികയെത്തുന്നത്. കുറുമ്പ്, ഡ്രീംസ്, കര്‍ക കസദാര എന്നീ തമിഴ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ദിയയുടെ ആദ്യത്തെ മലയാള ചിത്രമാണ് മിന്നല്‍.
ഒരു പ്ലേബോയിയായി അടിച്ചുപൊളിച്ചുനടക്കുന്ന ഡോ. ഹരികുമാര്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മിന്നല്‍. ഒരു രസത്തിനായി അവന്‍ ഒരു സാധാരണ പെണ്‍കുട്ടിയുമായി അടുക്കുന്നു. ഒടുവില്‍ അവള്‍ അവന്റെ പ്രകൃതത്തെ തന്നെ മാറ്റിമറിക്കുന്നു. ദിയയയാണ് ഈ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്നത്.
ജൂണില്‍ കൊളംബോ വച്ച് മിന്നലിന്റെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അന്തരിച്ച സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഒടുവിലായി സംഗീതം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ബിജു നാരായണന്‍ എന്നിവര്‍ അഭിനയിക്കുന്നു. രവീന്ദ്രന്റെ മകന്‍ നവീന്‍ മാധവ് ഈ ചിത്രത്തിലൂടെ ഗായകനായി രംഗപ്രവേശം ചെയ്യുന്നു.


Click it and Unblock the Notifications