മോണലിന്റെ ആത്മഹത്യ: ഉത്തരവാദി പ്രസന്നയെന്ന് സിമ്രാന്‍
മോണലിന്റെ ആത്മഹത്യ: ഉത്തരവാദി പ്രസന്നയെന്ന് സിമ്രാന്‍
മെയ് 02, 2002
മോണലിന്റെ ആത്മഹത്യയെ കുറിച്ച് ആദ്യമായി സിമ്രാന്‍ പ്രതികരിച്ചതോടെ മോണലിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള വിവാദം ഒരു വഴിത്തിരിവിലെത്തുന്നു. പരസ്യവിമര്‍ശനം നടത്തിയ സിമ്രാനെതിരെ ഡാന്‍സ് മാസ്റര്‍ കലയും നടി മുംതാസും തിരിഞ്ഞിരിക്കുകയാണ്.
ഡാന്‍സ് മാസ്റര്‍ കലയുടെ സഹോദരന്‍ പ്രസന്നയാണ് മോണലിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിമ്രാന്‍ തുറന്നടിക്കുകയായിരുന്നു. വിവാഹത്തിന് തയ്യാറാല്ലെന്ന് പ്രസന്ന പറഞ്ഞതു മൂലമുണ്ടാ നിരാശയാണ് മോണലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സിമ്രാന്‍ പറഞ്ഞു.
മോണല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കമലഹാസന്‍ നായകനായ പഞ്ചതന്ത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാനഡയിലായിരുന്ന സിമ്രാന്‍ ഏപ്രില്‍ 30 ചൊവാഴ്ചയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഉടനെ വാര്‍ത്താ സമ്മേളനത്തിലാണ് സിമ്രാന്‍ പ്രസന്നയ്ക്കും മുംതാസിനും കലയ്ക്കുമെതിരെ വിമര്‍ശനം നടത്തിയത്.
അമ്മയുമായി പണത്തെയും മറ്റും ചൊല്ലി ഇടക്കിടെയുണ്ടാവുന്ന വഴക്കാണ് മോണലിന്റെ ആത്മഹത്യയ്ക്ക് ആരോപണമുയര്‍ന്നതിനിടയിലാണ് സിമ്രാന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.
പ്രസന്നയുമായി മോണല്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങളാരും ആ ബന്ധത്തെ എതിര്‍ത്തിരുന്നില്ല. എന്നാല്‍ പ്രസന്നയുടെ വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നു. കല ഒരിക്കല്‍ തന്നോട് ഫോണില്‍ ദ്വേഷ്യപ്പെട്ട് സംസാരിച്ചതായി മോണല്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സിമ്രാന്‍ പറഞ്ഞു.
മോണല്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പു വന്ന ഫോണ്‍ സന്ദേശം പ്രസന്നയുടേതായിരുന്നുവെന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ മോണലിനെ തനിക്ക് വിവാഹം ചെയ്യാനാവില്ലെന്ന് പ്രസന്ന ഫോണില്‍ പറയുകയുണ്ടായി. തുടര്‍ന്നാണ് മോണല്‍ ആത്മഹത്യ ചെയ്തത്.
പ്രസന്ന കാരണമാണ് മോണല്‍ മരിച്ചതെന്നതിനുള്ള തെളിവുകള്‍ മുംതാസും അവരുടെ സഹോദരനും മോണലിന്റെ മാനേജറും ചേര്‍ന്ന് നശിപ്പിച്ചതായി സിമ്രാന്‍ ആരോപിച്ചു. മോണല്‍ മരിച്ച ദിവസവും പിറ്റേന്നും വീട്ടിലുണ്ടായിരുന്ന മുംതാസും സഹോദരനും മാനേജറും ചേര്‍ന്ന് അവിടെയുണ്ടായിരുന്ന 50,000 രൂപ മോഷ്ടിക്കുകയും ചെയ്തു.
സഹോദരിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിലുടനീളം വികാരാധീനയായി സംസാരിച്ച സിമ്രാന്‍ പറഞ്ഞു.
അതേ സമയം വന്‍ വിവാദത്തിന് വഴിവെച്ചേക്കാവുന്ന സിമ്രാന്റെ ആരോപണങ്ങള്‍ കലയും മുംതാസും നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സിമ്രാനെതിരെ കേസ് കൊടുക്കുമെന്ന് കല പറഞ്ഞു. തന്റെ കുടുംബത്തിലെ ആര്‍ക്കും മോണലിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് കല വ്യക്തമാക്കി.
മരണവീട്ടില്‍ മോഷണം നടത്താന്‍ മാത്രം താന്‍ തരം താണിട്ടില്ലെന്നായിരുന്നു മുംതാസിന്റെ പ്രതികരണം. മോണല്‍ മരിച്ചതിനെ തുടര്‍ന്ന് അമ്മയെ സഹായിക്കാനും മറ്റുമായാണ് താന്‍ ആ വീട്ടില്‍ പോയത്. വസ്ത്രം മാറുന്നതു പോലെയാണ് സിമ്രാന്‍ അഭിപ്രായങ്ങള്‍ മാറ്റുന്നത്.
സിമ്രാന്റെ ആരോപണങ്ങള്‍ മുംതാസിന്റെ മാനേജര്‍ റിയാസും നിഷേധിച്ചു. ആരോപണങ്ങളുടെ സത്യാവസ്ഥ എന്തായാലും മോണലിന്റെ ആത്മഹത്യയോട് അനുബന്ധിച്ചുള്ള വിവാദം ഒന്നുകൂടി കൊഴുക്കുകയാണ്.


Click it and Unblock the Notifications