ലോഹിയും മോഹന്‍ലാലും വീണ്ടും
ലോഹിയും മോഹന്‍ലാലും വീണ്ടും
മെയ് 02, 2003
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ലോഹിതദാസും ഒന്നിക്കുന്നു. കൂട്ടുകുടുംബങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ലോഹി ഒരുക്കുന്നത്.
കന്മദത്തിന് ശേഷമാണ് മോഹന്‍ലാലും ലോഹിയും ഒന്നിക്കുന്നത്. നേരത്തെ ഭീഷ്മര്‍ എന്നൊരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ ലോഹിക്ക് പദ്ധതിയുണ്ടായിരുന്നു.
വിഷ്വല്‍ മാജിക്കിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ലോഹിയുമായി ഒന്നിക്കുമ്പോള്‍ ലാലിന്റെ മികച്ചൊരു വേഷമാണ് ലാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ലോഹിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചക്രം എന്ന ചിത്രം നേരത്തെ തുടങ്ങിയിരുന്നതാണ്. ചില പ്രശ്നങ്ങള്‍ കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ പല മികച്ച കഥാപാത്രങ്ങളും ലോഹിയുടെ തൂലികയില്‍ ജനിച്ചതാണ്. കിരീടം, ചെങ്കോല്‍, ദശരഥം തുടങ്ങി മോഹന്‍ലാലിന്റെ അഭിനയസാധ്യതകള്‍ ചൂഷണം ചെയ്ത സിബി മലയില്‍ ചിത്രങ്ങളുടെ തിരക്കഥ ലോഹിതദാസിന്റേതായിരുന്നു.


Click it and Unblock the Notifications