twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ പരീക്ഷണം

    By Staff
    |

    ലാലിന്റെ പരീക്ഷണം
    മെയ് 02, 2005

    മലയാളത്തിലെ ഒന്നാം നിര നിര്‍മാതാക്കളുടെ കൂട്ടത്തിലാണ് ലാലിന്റെ സ്ഥാനം. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകജോഡികളില്‍ ഒരാളായി സിനിമയിലെത്തിയ ലാല്‍ പിന്നീട് മെഗാഹിറ്റുകളുടെ നിര്‍മാതാവായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഒപ്പം നടനെന്ന നിലയിലും ലാല്‍ തന്റേതായ സ്ഥാനമുറപ്പിച്ചു.

    നടനെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും വളര്‍ച്ചയുടെ ഘട്ടത്തിലാണ് ലാല്‍ ഇപ്പോള്‍. ഒടുവില്‍ നിര്‍മിച്ച രണ്ട് ചിത്രങ്ങളും ഹിറ്റ്. രണ്ട് ചിത്രത്തിലും ലാല്‍ ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. ബ്ലാക്കിലെ വില്ലന്‍ വേഷത്തിലൂടെ ലാല്‍ കൈയടി നേടിയപ്പോള്‍ തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ ഉപനായകനായി ലാല്‍ ശരിക്കും കസറി.

    പല വ്യത്യസ്ത വേഷങ്ങളും ചെയ്തിട്ടുള്ള ലാലിന് ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാനാവുമോ? നിര്‍മാതാവെന്ന നിലയില്‍ വിജയങ്ങള്‍ ആഘോഷിച്ചിട്ടുള്ള ലാല്‍ നടനെന്ന നിലയില്‍ അത്തരം ഒരു വിജയം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ബംഗ്ലാവില്‍ ഔത എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ നടനെന്ന നിലയില്‍ പുതിയ ഉയരങ്ങളെത്തിപ്പിടിക്കാനാണ് നോക്കുന്നത്.

    എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചിത്രത്തില്‍ ലാല്‍ നായകനായിട്ടുണ്ടെങ്കിലും ആ ചിത്രം വിജയമായിരുന്നില്ല. ഏതായാലും ബംഗ്ലാവില്‍ ഔതയില്‍ ഇരട്ടവേഷം ചെയ്ത് ലാല്‍ ഒരു പരീക്ഷണം നടത്തുകയാണ്. ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൊന്ന് എഴുപതുകാരനായ ഔത എന്ന വൃദ്ധനാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X