ക്ലാസ്മേറ്റ്സിന് നായിക കാവ്യ
ക്ലാസ്മേറ്റ്സിന് നായിക കാവ്യ
മെയ് 2, 2006
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ക്ലാസ്മേറ്റ്സില്‍ കാവ്യാമാധവന്‍ നായികയാവുന്നു.
ചിത്രത്തിലെ കുറച്ചു ഭാഗങ്ങളില്‍ കോളജ് വിദ്യാര്‍ഥിയായാണ് കാവ്യ അഭിനയിക്കുന്നത്. കോളജ് ജീവിതം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം കണ്ടുമുട്ടുന്ന പഴയ സഹപാഠികളുടെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, സുനില്‍, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യാ മാധവന് ആദ്യമായി നായികാവേഷം നല്‍കിയത് ലാല്‍ ജോസാണ്. ലാല്‍ ജോസിന്റെ മീശമാധവന്‍ എന്ന ചിത്രത്തിലും കാവ്യയായിരുന്നു നായിക.
ഇപ്പോള്‍ വിനയന്റെ അതിശയന്‍ എന്ന ചിത്രത്തിലാണ് കാവ്യ അഭിനയിക്കുന്നത്. അതിശയന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കാവ്യ ക്ലാസ്മേറ്റ്സിന്റെ ചിത്രീകരണത്തില്‍ പങ്കുചേരും.


Click it and Unblock the Notifications