മാധവന്‍ മലയാളത്തില്‍
മാധവന്‍ മലയാളത്തില്‍
മെയ് 03, 2002
തമിഴ്നടന്‍ മാധവന്‍ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. പുണ്യത്തിന് ശേഷം രാജേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പ്രമദവനം എന്ന ചിത്രത്തിലാണ് മാധവന്‍ നായകനാവുന്നത്.
തമിഴ് നടി സൗന്ദര്യയാണ് ചിത്രത്തിലെ നായിക. സൗന്ദര്യയും മലയാളത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.
സലിം കുമാര്‍, ഇന്ദ്രന്‍സ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സൂര്യാ ടിവിയിലെ കോമഡി ടൈം എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച കൂട്ടിയ്ക്കല്‍ ജയചന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി. എസ്. സജി സംവിധാനം ചെയ്യുന്ന ചിരിക്കുടുക്ക എന്ന ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചാണ് ജയചന്ദ്രന്‍ സിനിമയില്‍ അരങ്ങേറുന്നത്.
ബി. എസ്. മിനിയുടേതാണ് കഥ. ഷംസും രാജേഷ് നാരായണനും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളും എഴുതുന്നു. ഛായാഗ്രഹണം വി. ഇ. ഗോപിനാഥ്. കാരുണ്യ റിലീസ് ചിത്രം തിയേറ്ററിലേത്തിക്കുന്നു.


Click it and Unblock the Notifications