മുകേഷിന്റെ മാറ്റം
മുകേഷിന്റെ മാറ്റം
മെയ് 03, 2005
നായകനായാലും ഉപനായകനായാലും മുകേഷിന് കിട്ടുന്ന മിക്ക വേഷങ്ങളും സ്ഥിരം ശൈലിയിലുള്ളതാണ്. ഇതില്‍ നിന്നൊരു മാറ്റമാണ് ഉദയനാണ് താരത്തിലെ സിനിമാ നിര്‍മാതാവ് ബേബിച്ചനിലൂടെ മുകേഷിന് ലഭിച്ചത്. മുകേഷ് മുമ്പൊന്നും അവതരിപ്പിച്ചുകണ്ടിട്ടില്ലാത്ത പക്വതയാര്‍ന്ന വേഷമാണ് ഉദയനില്‍ കണ്ടത്.
മുകേഷ് നായകനാവുന്ന പുതിയ രണ്ടു ചിത്രങ്ങളിലും ഉദയനിലൂടെ തുടങ്ങിയ ഈ മാറ്റം തുടരുകയാണ്. കുക്കുജീവന്‍ സംവിധാനം ചെയ്യുന്ന ഒരാള്‍, ജോസ് തോമസ് ഒരുക്കുന്ന മത്തായി എന്ന വിശുദ്ധന്‍ എന്നീ ചിത്രങ്ങളില്‍ മുകേഷിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് കാണാനാവുക.
ഒരാളില്‍ ഗൗരീശങ്കര്‍ എന്ന സിനിമാസംവിധായകന്റെ വേഷമാണ് മുകേഷിന്. താടിയും കണ്ണടയുമായി രൂപത്തില്‍ മുകേഷ് തീര്‍ത്തും വ്യത്യസ്തന്‍. മുന്‍കാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഗൗരവമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മുകേഷ് അവതരിപ്പിക്കുന്നത്.
ജോസ് തോമസിന്റെ ചിത്രങ്ങളില്‍ മുകേഷ് അവതരിപ്പിച്ചിട്ടുള്ളത് നര്‍മസ്വഭാവമുള്ള കഥാപാത്രങ്ങളാണ്. എന്നാല്‍ മത്തായി എന്ന വിശുദ്ധന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന മുകേഷിന് രൂപഭാവങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications