എസ്പി സുരേഷ് ഗോപി

By Staff

എസ്പി സുരേഷ് ഗോപി
മെയ് 03, 2005

ഷാജി കൈലാസും സുരേഷ് ഗോപിയും നീണ്ട ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് എസ്പി. ഏറെ നാളുകള്‍ക്കു ശേഷം സുരേഷ് ഗോപി ഈ ചിത്രത്തില്‍ പൊലീസ് കുപ്പായമണിയുകയാണ്.

രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് ആണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കമ്മിഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസ് അടുത്തുതന്നെ ചിത്രീകരണം തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. മെയ് അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് ശേഷമാണ് സുരേഷ് ഗോപി എസ്പിയില്‍ അഭിനയിക്കുന്നത്.

എസ്പിയുടെ ചിത്രീകരണം ജൂണില്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എഫ്ഐആറിനു ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എസ്പി. നേരത്തെ ഷൂട്ട് എന്നാണ് ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അതുമാറ്റി.

കുറ്റാന്വേഷണ വിഭാഗത്തിലെ തലവനായ പൊലീസ് ഓഫീസറായി വേഷമിടുന്ന സുരേഷ് ഗോപിയുടെ സഹായികളായി മനോജ് കെ. ജയന്‍, ബിജു മേനോന്‍ എന്നിവരും അഭിനയിക്കുന്നു. സായികുമാറും വിജയരാഘവനും വില്ലന്‍ റോളുകളിലെത്തുന്നു. ഷാജിയുടെ മുന്‍ചിത്രങ്ങളിലും ഇവര്‍ വില്ലന്‍മാരായി വേഷമിട്ട് തിളങ്ങിയിട്ടുണ്ട്.

ബി. ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ശിവം ആണ് ഇതിനുമുമ്പ് ബി. ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതിയ ഷാജി കൈലാസ് ചിത്രം. ചിത്രം നിര്‍മിക്കുന്നത് അരോമയാണ്.

ഏകലവ്യന്‍, കമ്മിഷണര്‍, എഫ്ഐആര്‍ എന്നീ സുരേഷ്ഗോപി ചിത്രങ്ങളിലാണ് ഇതിനുമുമ്പ് സുരേഷ് ഗോപി പൊലീസ് വേഷമണിഞ്ഞിട്ടുള്ളത്. ഇവയില്‍ ഏകലവ്യനും കമ്മിഷണറും സൂപ്പര്‍ഹിറ്റായി. മകള്‍ക്ക്, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ തുടങ്ങിയ സമാന്തര സ്വഭാവമുള്ള ചിത്രങ്ങളില്‍ മാത്രം വേഷം കിട്ടുന്ന സ്ഥിതിയില്‍ നിന്നാണ് പൊലീസ് വേഷങ്ങളിലൂടെ സുരേഷ് ഗോപി തിരിച്ചുവരവിന് ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X