തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്
തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്
മെയ് 3, 2006
ദിലീപിനെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോ? ഉണ്ടെന്ന കാര്യത്തില്‍ ദിലീപിന് സംശയമില്ല. തന്റെ വിഷു ചിത്രം പച്ചക്കുതിര വന്‍പരാജയമാണെന്ന പ്രചാരണത്തിനു പിന്നില്‍ ഒരു കൂട്ടം പേരുടെ ഗൂഢാലോചനയാണെന്നാണ് ദിലീപ് പറയുന്നത്.
മോഹന്‍ലാലിന്റെ രസതന്ത്രം, മമ്മൂട്ടിയുടെ തുറുപ്പുഗുലാന്‍ എന്നിവയ്ക്കൊപ്പം വിഷു-ഈസ്റര്‍ ചിത്രമായെത്തിയ പച്ചക്കുതിര നല്ല ചിത്രമെന്ന പ്രേക്ഷകാഭിപ്രായം നേടാനായിട്ടില്ല. കളക്ഷനിലും ഈ ചിത്രം പിറകിലാണ്.
എന്നാല്‍ ചിത്രം പരാജയമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദിലീപ് പറയുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ അതിന്റെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് ദിലീപ് അവകാശപ്പെടുന്നത്!
ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്ന ശത്രുക്കളെ കുറിച്ച് പ്രേക്ഷകര്‍ക്കറിയില്ല. എന്നാല്‍ പച്ചക്കുതിരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തോന്നിപ്പോവുന്ന തരത്തിലാണ് ചിത്രത്തിന്റെ നിലവാരം. ഇങ്ങനെയൊരു ചിത്രത്തിന് കഥ മെനഞ്ഞത് ആരുടെ ബുദ്ധിയാണെന്നും പ്രേക്ഷകര്‍ അന്തം വിട്ടുവെന്നു വരും. അത് മറ്റാരുമല്ല. സാക്ഷാല്‍ ദിലീപ് തന്നെ! ദിലീപിന്റേതാണ് ഈ ചിത്രത്തിന്റെ ആശയം!!


Click it and Unblock the Notifications